Latest News

സ്റ്റാർ സ്ക്രീൻ അവാർഡ്: ആലിയയുടെ ചിരിയിൽ വീണ് ആരാധകർ

പുതിയ മേക്കോവറിലാണ് ദീപിക പദുക്കോൺ എത്തിയത്

alia bhatt, ie malayalam

മുംബൈയിൽ നടന്ന സ്റ്റാർ സ്ക്രീൻ അവാർഡ് നിശയുടെ റെഡ്കാർപെറ്റിൽ തിളങ്ങി ബോളിവുഡ് താരങ്ങൾ.
പരമ്പരാഗത വസ്ത്രമായ സാരിയായിരുന്നു ബോളിവുഡിന്റെ ക്യൂട്ട് നായിക ആലിയ ഭട്ട് തിരഞ്ഞെടുത്തത്. സബ്യാസാചി ഡിസൈൻ ചെയ്ത സാരിയിൽ ക്യൂട്ട് ചിരിയും കൂടിയായപ്പോൾ ആലിയ അതിസുന്ദരിയായി.

Read Also: എനിക്ക് കുറ്റബോധമുണ്ട്; സഹോദരിയെക്കുറിച്ച് പറയവേ പൊട്ടിക്കരഞ്ഞ് ആലിയ ഭട്ട്

alia bhatt, ie malayalam

alia bhatt, ie malayalam

alia bhatt, ie malayalam

alia bhatt, ie malayalam

റെഡ്കാർപെറ്റിൽ പുതിയ മേക്കോവറിലാണ് ദീപിക പദുക്കോൺ എത്തിയത്. ഓസ്ട്രേലിയൻ ഡിസൈനർ അലക്സ് പെരി ഡിസൈൻ ചെയ്ത ബ്ലാക്ക് വസ്ത്രത്തിലാണ് ദീപിക റെഡ്കാർപെറ്റിലെത്തിയത്.സെയ്ഫിന്റെ മകൾ സാറ അലി ഖാനാകട്ടെ മോഡേൺ ലുക്കിലാണ് റെഡ്കാർപെറ്റിലെത്തിയത്.

കാർത്തിക് ആര്യൻ, ആയുഷ്മാൻ ഖുറാന, അനന്യ പാണ്ഡെ, ഭൂമി പട്നാക്കർ, ക്രിതി സനോൻ, യാമി ഗൗതം, തപ്‌സി പന്നു തുടങ്ങി നിരവധി താരങ്ങൾ അവാർഡ് നിശയ്ക്കെത്തി. ചടങ്ങിൽ രൺവീർ സിങ്ങും ആലിയ ഭട്ടും മികച്ച നടനും നടിക്കുമുളള പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ഗല്ലി ബോയ് എന്ന ചിത്രത്തിലെ അഭിനയമാണ് ഇരുവർക്കും അവാർഡ് നേടിക്കൊടുത്തത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Star screen awards alia bhatt smile

Next Story
ടൊവി സൗബിന്‌റെ മോന് ദക്ഷിണ വയ്‌ക്കണം; ഇസയെ ഒര്‍ഹാന്‍ ഉമ്മ വയ്ക്കുന്ന ചിത്രവുമായി ചാക്കോച്ചന്‍Kunchacko Boban, കുഞ്ചാക്കോ ബോബൻ, Soubin Shahir, സൗബിൻ ഷാഹിർ, Tovino Thomas, ടൊവിനോ തോമസ്, izzahak kunchacko, ഇസഹാക്ക് കുഞ്ചാക്കോ, orhan soubin, ഒർഹാൻ സൗബിൻ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com