scorecardresearch

Star Release: ജോജു- പൃഥ്വി ചിത്രം 'സ്റ്റാർ' നാളെ തിയേറ്ററുകളിലേക്ക്

Star Release: ഷീലു എബ്രഹാം ആണ് ചിത്രത്തിലെ നായിക

Star Release: ഷീലു എബ്രഹാം ആണ് ചിത്രത്തിലെ നായിക

author-image
Entertainment Desk
New Update
Star, Star malayalam movie, Star malayalam movie release, star release, Star cast, Prithviraj, Joju George, Star malayalam movie trailer, Star review

Star Release: ഒരിടവേളയ്ക്ക് ശേഷം തിയേറ്ററുകൾ തുറക്കുമ്പോൾ ആദ്യമെത്തുന്ന മലയാളം റിലീസാണ് 'സ്റ്റാർ'. ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണിത്. ഡോമിന്‍ ഡി സില്‍വയാണ് സംവിധായകൻ.

Advertisment

ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന 'സ്റ്റാർ' ഒരു ഫാമിലി ത്രില്ലര്‍ ചിത്രമാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്‍റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി,ഗായത്രി അശോക്, തൻമയ് മിഥുൻ,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ്.ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

എം.ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരൻ ഛായാഗ്രഹണവും ലാൽ കൃഷ്ണൻ ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം ജോർജ്ജ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. റിച്ചാർഡാണ് പ്രൊഡക്ഷൻ കണ്ട്രോളർ, അമീർ കൊച്ചിൻ ഫിനാൻസ് കണ്ട്രോളറും സുഹൈൽ എം, വിനയൻ ചീഫ് അസോസിയേറ്റ്സുമാണ്. സ്റ്റിൽസ്- അനീഷ് അർജ്ജുൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

New Release Joju George Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: