സ്പൈഡര്‍ മാന്‍, ദി ഫന്‍റ്റാസ്റ്റിക്ക് ഫോര്‍, ദി ഇന്‍ക്രെഡിബിള്‍ ഹള്‍ക്ക്, എന്നീ സൂപ്പര്‍ ഹീറോകളെ ഹോളിവുഡിന് പരിചയപ്പെടുത്തിയ, കോമിക് പുസ്തക വിപ്ലവത്തിന്റെ അമരക്കാരനായ സ്റ്റാന്‍ ലീ അന്തരിച്ചു. 95 വയസായിരുന്നു.

മാര്‍വല്‍ കോമിക്സിലെ മുതിര്‍ന്ന എഴുത്തുകാരനും പിന്നീട് പബ്ലിഷറുമായി മാറിയ സ്റ്റാന്‍ ലീ സമകാലിക കോമിക് പുസ്തകത്തിന്റെ ശില്പിയായി കരുതപ്പെടുന്നു. 1960ല്‍ മാന്ദ്യം നേരിട്ടിരുന്ന ഇന്‍ഡസ്ട്രിയെ യുവ വായനക്കാര്‍ കൊതിക്കുന്ന ആക്ഷന്‍, സയന്‍സ് ഫിക്ഷന്‍, എന്നിവ ഹാസ്യവും ഫിലോസഫിയും ചേര്‍ത്ത് സൊഫസ്റ്റിക്കേറ്റഡ്‌ ആയി നല്‍കി പുനര്‍ജീവിപ്പിച്ചു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായ സ്പൈഡര്‍ മാന്‍, ദി ഹള്‍ക്ക്, എക്സ്-മെന്‍ എന്നിവ ചലച്ചിത്രങ്ങളാക്കപ്പെട്ടു.

Read in English Logo Indian Express

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook