ബാഹുബലിയുടെ ഇതിഹാസ വിജയത്തിനു ശേഷം എസ്.എസ്.രാജമൗലിയുടെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം ഒരു സോഷ്യല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതായിരിക്കുമെന്നും ഡിവിവി ദനയ്യ നിര്‍മ്മിക്കുന്ന തെലുങ്ക് ചിത്രമാണfതെന്നും സംവിധായകന്‍ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ സിനിമയിലെ താരങ്ങള്‍ രാം ചരണം ജൂനിയര്‍ എന്‍ടിആറുമായിരിക്കുമെന്ന് സൂചന നല്‍കിക്കൊണ്ട് പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് രാജമൗലി തന്നെ.

പ്രത്യേകിച്ച് അടിക്കുറിപ്പൊന്നുമില്ലാതെ ഒരു കണ്ണടയ്ക്കുന്ന സ്‌മൈലിമാത്രം കൊടുത്താണ് രാജമൗലി ചിത്രം ട്വീറ്റ് ചെയ്തത്. ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല. സിനിമയുടെ ചിത്രീകരണം 2018 ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More:ബാഹുബലി ആരാധകര്‍ക്ക് രാജമൗലിയുടെ സന്തോഷ വാര്‍ത്ത

ദെസമുരുഡു, ക്യാമറാമാന്‍ ഗംഗ തൊ രാംബാബു എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായ ദനയ്യയുമൊന്നിച്ചുള്ള ചിത്രത്തിനു ശേഷം മഹേഷ് ബാബുവിനെ നായകനാക്കിയുള്ള ചിത്രമായിരിക്കും രാജമൗലി സംവിധാനം ചെയ്യുക. ചിത്രം നിര്‍മ്മിക്കുന്നത് കെ.എല്‍.നാരായണന്‍. 2019ഓടെ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ