scorecardresearch
Latest News

ബാഹുബലി ഇനി ജപ്പാനിലും റഷ്യയിലും

ബോളിവുഡില്‍ 500 കോടിയിലേറെയാണ് ചിത്രത്തിന്റെ കളക്ഷന്‍.

ബാഹുബലി ഇനി ജപ്പാനിലും റഷ്യയിലും

കട്ടപ്പയെന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ഉത്തരവുമായി ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് എസ്.എസ്.രാജമൗലിയുടെ ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍ തിയേറ്ററുകളില്‍ എത്തിയത്. ഇറങ്ങി എട്ടു മാസം കഴിഞ്ഞപ്പോഴേക്കും എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് 1700 കോടി രൂപ കളക്ഷനുമായി മുന്നില്‍ തന്നെയാണ് ബാഹുബലി. പ്രഭാസ്, അനുഷ്‌ക ഷെട്ടി, രമ്യാ കൃഷ്ണന്‍, റാണ ദഗ്ഗുബാട്ടി, സത്യരാജ്, നാസര്‍ തുടങ്ങി വമ്പന്‍ താരനിരയോടെ എത്തിയ ബാഹുബലി ഇനി ജപ്പാനിലും റഷ്യയിലും.

സിനിമാ നിര്‍മ്മാതാവ് ഷോബു യര്‍ലഗഡ്ഡയാണ് കഴിഞ്ഞദിവസം ട്രെയിലര്‍ പുറത്തുവിട്ടത്. ജപ്പാനില്‍ ഇന്നും റഷ്യയില്‍ വരുന്ന ജനുവരി 11ന് ചിത്രം റിലീസ് ചെയ്യും.

തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, പതിപ്പുകളിലെല്ലാം ചിത്രം വന്‍ വിജയമായിരുന്നു. ബോളിവുഡില്‍ 500 കോടിയിലേറെയാണ് ചിത്രത്തിന്റെ കളക്ഷന്‍. ആദ്യമായാണ് പ്രാദേശിക ഭാഷയില്‍ ഇറങ്ങിയ ഒരു ചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്നത്. ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഇന്ത്യന്‍ പനോരമയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ss rajamoulis baahubali the conclusion set to release in japan russia