പ്രഭാസ്, അനുഷ്‌ക ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകന്‍ എസ്.എസ്.രാജമൗലി ഒരുക്കിയ ‘ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍’ എന്ന സിനിമ ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളുടെ പഠനവിഷയമാകുന്നു. സമകാലിക സിനിമാ വ്യവസായം എന്ന ഇലെക്ടീവ് വിഷയമായാണ് ബാഹുബലി എത്തുന്നത്.

ഐഐഎമ്മിലെ അധ്യാപകനായ ഭരതന്‍ കന്തസ്വാമിയാണ് വിഷയം അവതരിപ്പിക്കുന്നത്. ഒരു സിനിമയുടെ രണ്ടാം ഭാഗം ഏതു തരത്തിലാണ് മാർക്കറ്റ് ചെയ്യപ്പെടുന്നത് എന്നും ആദ്യഭാഗം രണ്ടാംഭാഗത്തേക്കാളും നല്ലതാണെങ്കിലും രണ്ടാം ഭാഗം എങ്ങനെയാണ് പണംവാരുന്നതെന്നും അതിന്റെ വാണിജ്യതന്ത്രങ്ങളുമെല്ലാമായിരിക്കും പഠിപ്പിക്കുന്നത്. ഇതേക്കുറിച്ച് സ്റ്റാന്‍ഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഒരു ഗവേഷണം നടന്നിട്ടുള്ളതായും ഈ അധ്യാപകന്‍ പറയുന്നു. ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ഡിഎന്‍എയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ വാര്‍ത്ത ബാഹുബലി സിനിമയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 2015ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗവും, 2017ലെത്തിയ രണ്ടാം ഭാഗവും ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook