/indian-express-malayalam/media/media_files/uploads/2018/12/anushka-prabhas-rana-1.jpg)
ഡെസ്റ്റിനേഷൻ വെഡ്ഡിങിന് ഏറെ പ്രശസ്തമായ ജയ്‌പൂർ വീണ്ടുമൊരു താരസമ്പന്നമായ രാജകീയ വിവാഹത്തിനൊരുങ്ങുന്നു. രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയനും പൂജാ പ്രസാദും തമ്മിലുള്ള വിവാഹാഘോഷത്തിൽ പങ്കെടുക്കാനായി ബാഹുബലി താരങ്ങൾക്കൊപ്പം തെലുങ്ക് സിനിമാലോകത്തെ പ്രധാന താരങ്ങളെല്ലാം ജയ്‌പൂരിലെത്തിയിരിക്കുന്നു. ഡിസംബർ 30 ന് ജയ്‌പൂരിലെ ഫെയർമോണ്ട് ഹോട്ടലിലാണ് എസ് എസ് കാർത്തികേയന്റെ വിവാഹചടങ്ങുകൾ നടക്കുക. ബാഹുബലി താരങ്ങളായ അനുഷ്ക, പ്രഭാസ്, റാണ ദഗ്ഗുബാട്ടി എന്നിവർക്കൊപ്പം നാഗാർജുന, സുസ്മിത സെൻ, ജൂനിയർ എൻടിആർ, റാം ചരൺ, നാനി എന്നിവരും ജയ്‌പൂരിലെത്തിയിട്ടുണ്ട്. എസ് എസ് രാജമൗലിയുടെ 'ആർ ആർ ആർ' പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമാണ് ജൂനിയർ എൻടിആറും റാം ചരണും എത്തിയത്.
കഴിഞ്ഞ നവംബറിലാണ് കാർത്തികേയയും പൂജാ പ്രസാദും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. തെലുങ്ക് താരം ജഗപതി ബാബുവിന്റെ പേരക്കുട്ടിയും കർണാടിക് സംഗീതജ്ഞയുമാണ് പൂജ പ്രസാദ്. സൗത്ത് ഇന്ത്യൻ ആചാരപ്രകാരമായിരിക്കും ഇരുവരുടെയും വിവാഹം നടക്കുക എന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 28, 29 ദിവസങ്ങളിലായി മെഹന്ദി, സംഗീത് ചടങ്ങുകളും നടക്കും.
ജയ്‌പൂർ എയർപോർട്ടിൽ വന്നിറങ്ങിയ താരങ്ങളുടെ ചിത്രങ്ങൾ കാണാം:
View this post on InstagramA post shared by RRRMOVIE (@saiprasad888) on
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.