/indian-express-malayalam/media/media_files/2025/11/07/globe-trotter-ss-rajamouli-prithivraj-sukumaran-2025-11-07-16-08-00.jpg)
ചിത്രം: ഫേസ്ബുക്ക്/ പൃഥ്വിരാജ്
തെലുങ്ക് താരം മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഏറെ നാളായി ആരാധകർ. ചിത്രത്തെ കുറിച്ചുള്ള റൂമറുകളും അപ്ഡേറ്റുകളുമെല്ലാം സോഷ്യൽ മീഡിയയിൽ അടക്കം ആഘോഷമാണ്. ഇപ്പോഴിതാ, ചിത്രത്തിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്.
'കുംഭ' എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. കൊടൂര വില്ലൻ കഥാപാത്രമായിരിക്കും കുംഭയെന്നാണ് സൂചന. റോബട്ടിക് വീൽ ചെയറിൽ ഇരിക്കുന്ന പൃഥ്വിരാജിന്റെ പോസ്റ്ററാണ് പുറത്തുവിട്ടത്. 'ഞാന്‍ ഇന്നുവരെ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും സങ്കീര്‍ണമായ മനസുള്ള കഥാപാത്രം, കുംഭയെ അവതരിപ്പിക്കുന്നു' എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Also Read: ഞങ്ങളുടെ കുഞ്ഞ് അതിഥിയെ സ്വാഗതം ചെയ്യുന്നു; സന്തോഷ വാർത്ത പങ്കുവച്ച് വിക്കിയും കത്രീനയും
'എന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം ഒരുക്കിയ രാജമൗലി സാറിന് നന്ദി' എന്നും പൃഥ്വി പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. 'പൃഥ്വിരാജിനൊപ്പമുള്ള ആദ്യത്തെ ഷോട്ടിന് ശേഷം ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് പറഞ്ഞു, ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് താങ്കള്‍ എന്ന്. ദുഷ്ടനും ക്രൂരനും ശക്തനുമായ ഈ വില്ലനായി ജീവിച്ചതിന് സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ തൃപ്തനാണ്, തന്റെ വീല്‍ ചെയറിലേക്ക് കയറിയതിന് നന്ദി,' എന്ന് പോസ്റ്റർ പങ്കുവച്ചുകൊണ്ട് രാജമൗലി എക്സിൽ കുറിച്ചു.
Also Read:ചിരിയുണ്ട്, പക്ഷെ ലക്ഷ്യമില്ല; 'ഇന്നസെന്റ്' റിവ്യൂ
എസ്എസ്എംബി 29 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മഹേഷ് ബാബുവിനും പൃഥ്വിരാജിനും ഒപ്പം ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും പ്രധാന വേഷത്തിലെത്തുന്നു. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. നവംബർ 15-ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ചിത്രത്തിന്റെ ലോഞ്ച് ഇവന്റ് നടക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമായിരുന്നും ഇതെന്നും റിപ്പോർട്ടുണ്ട്.
Read More: ആൻ്റണി വർഗീസും കീർത്തി സുരേഷും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം തോട്ടം, ടൈറ്റിൽ ടീസർ പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us