scorecardresearch
Latest News

ബാഹുബലിയെയും കടത്തിവെട്ടും അടുത്ത രാജമൗലി ചിത്രം

സിനിമയുടെ തിരക്കഥയുടെ അവസാനഘട്ട മിനുക്കുപണിയിലാണ് മൗലി ഗാരു.

SS Rajamouli

ബാഹുബലിയുടെ ഐതിഹാസിക വിജയത്തിനു ശേഷം അടുത്ത രാജമൗലി ചിത്രത്തിനായി അങ്ങേയറ്റം ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം എന്നു പറയുന്നതു പോലെ, കാണാന്‍ പോകുന്നത് അതിമനോഹരമാണെന്ന പ്രതീക്ഷയാണ് സംവിധായകന്‍ പ്രേക്ഷകര്‍ക്കു നല്‍കുന്നത്.

ബാഹുബലിയുടെ ആദ്യ രണ്ടു ഭാഗങ്ങള്‍ക്കും കൂടി 400 കോടിയായിരുന്നു ബജറ്റെങ്കില്‍ രാജമൗലി തന്റെ പുതിയ ചിത്രം ഒരുക്കുന്നത് 300 കോടി ചെലവിലാണ്. തെലുങ്ക് സൂപ്പര്‍ താരങ്ങളായ ജൂനിയര്‍ എന്‍.ടി.ആറും രാംചരണ്‍ തേജയുമാണ് ചിത്രത്തിലെ നായകന്മാര്‍. സാമന്തയായിരിക്കും ചിത്രത്തിലെ നായിക എന്നു റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ തിരക്കഥയുടെ അവസാനഘട്ട മിനുക്കുപണിയിലാണ് രാജമൗലി.

ദെസമുരുഡു, ക്യാമറാമാന്‍ ഗംഗ തൊ രാംബാബു എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായ ഡി.വി.വി.ദനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. വിഷ്വല്‍ എഫക്ട്സിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും ഈ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് പറഞ്ഞു.

ദനയ്യയുമൊന്നിച്ചുള്ള ചിത്രത്തിനു ശേഷം മഹേഷ് ബാബുവിനെ നായകനാക്കിയുള്ള ചിത്രമായിരിക്കും രാജമൗലി സംവിധാനം ചെയ്യുക. ചിത്രം നിര്‍മ്മിക്കുന്നത് കെ.എല്‍.നാരായണന്‍. 2019ഓടെ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ss rajamouli ram charan jr ntr film to be made on a budget of rs 300 cr confirms producer