തെന്നിന്ത്യയിലെ പ്രഗത്ഭ സംവിധായകരില്‍ ഒരാളായ എസ്.എസ്.രാജമൗലിയുടെ പുതിയ ചിത്രം ‘ആര്‍ ആര്‍ ആര്‍’ ആരംഭിച്ചു. സൂപ്പര്‍ഹിറ്റായ ‘ബാഹുബലി’ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാം ചരന്‍ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തും. ഡി.വി.വി.ധനയ്യയാണ് നിര്‍മ്മാതാവ്.

‘ബാഹുബലി’യുടെ ഐതിഹാസിക വിജയത്തിനു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ അങ്ങേയറ്റം ആകാംക്ഷയോടെയാണ് ആരാധകര്‍ ‘ആര്‍ ആര്‍ ആറിനെ’ കാത്തിരിക്കുന്നത്. കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം എന്നു പറയുന്നതു പോലെ, കാണാന്‍ പോകുന്നത് അതിമനോഹരമാണെന്ന പ്രതീക്ഷയാണ് സംവിധായകന്‍ പ്രേക്ഷകര്‍ക്കു നല്‍കുന്നത്.

ആര്‍ ആര്‍ ആര്‍ നായകന്‍മാരായ ജൂനിയര്‍ എന്‍ ടി ആര്‍, രാം ചരന്‍ എനിവര്‍ക്കൊപ്പം എസ് എസ് രാജമൗലി

‘ബാഹുബലി’യുടെ രണ്ടു ഭാഗങ്ങള്‍ക്കും കൂടി 400 കോടിയായിരുന്നു ബജറ്റെങ്കില്‍ രാജമൗലി തന്റെ പുതിയ ചിത്രം ഒരുക്കുന്നത് 300 കോടി ചെലവിലാണ് എന്നാണു റിപ്പോര്‍ട്ടുകള്‍.

Read More: രാജമൗലിയുടെ അടുത്ത ചിത്രത്തില്‍ നായിക സാമന്ത?

സാമന്തയായിരിക്കും ചിത്രത്തിലെ നായിക എന്നും റിപ്പോര്‍ട്ടുകളുണ്ട്. സാമന്തയും രാം ചരണും ആദ്യമായി ഒന്നിച്ച ‘രംഗസ്ഥലം’ എന്ന ചിത്രം പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്ന സമയത്താണ് ഇരുവരേയും പ്രധാന കഥാപാത്രങ്ങളാക്കി ചിത്രം ഒരുക്കാനുള്ള ആശയം സംവിധായന് ഉണ്ടായത്. എന്നാല്‍ സാമന്ത തന്നെയാണോ നായിക എന്നതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ‘ബാഹുബലി’യില്‍ എന്ന പോലെ തന്നെ വിഷ്വല്‍ എഫക്ട്സിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമായിരിക്കും ‘ആര്‍ ആര്‍ ആര്‍’. ദനയ്യയുമൊന്നിച്ചുള്ള ചിത്രത്തിനു ശേഷം മഹേഷ് ബാബുവിനെ നായകനാക്കിയുള്ള ചിത്രമായിരിക്കും രാജമൗലി സംവിധാനം ചെയ്യുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ