scorecardresearch

ഞാൻ ശ്രുതി ഹാസന്റെ വലിയ ആരാധകനാണ്, സലാറിൽ ഡാൻസ് നമ്പറുകളില്ലാത്തത് നിരാശപ്പെടുത്തി: എസ് എസ് രാജമൗലി

ശ്രുതി ഹാസന്റെ ഡാൻസ് നമ്പറുകളുടെ വലിയ ആരാധകനാണെന്നും, ഫോണിലും ടിവിയിലും താരത്തിന്റെ പാട്ടുകൾ വീണ്ടും വീണ്ടും കാണാറുണ്ടെന്നും സംവിധായകൻ എസ് എസ് രാജമൗലി

ശ്രുതി ഹാസന്റെ ഡാൻസ് നമ്പറുകളുടെ വലിയ ആരാധകനാണെന്നും, ഫോണിലും ടിവിയിലും താരത്തിന്റെ പാട്ടുകൾ വീണ്ടും വീണ്ടും കാണാറുണ്ടെന്നും സംവിധായകൻ എസ് എസ് രാജമൗലി

author-image
Entertainment Desk
New Update
Sruthi Haasan

(ശ്രുതി ഹാസൻ/സലാർ)

വെള്ളിത്തിരയിൽ വിസ്മയം തീർത്ത്, ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അത്ഭുതം സ്രിഷ്ടിച്ചിട്ടുള്ള സംവിധായകനാണ് എസ് എസ് രാജമൗലി. ഇപ്പോഴത്തെ സംവിധായകരെല്ലാം അവരുടെ ചിത്രങ്ങളിൽ നിന്ന് ഡാൻസ് നമ്പറുകൾ ഒഴിവാക്കുമ്പോൾ, അത് പ്രേക്ഷകർക്ക് വലിയ നക്ഷ്ടമായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. പ്രശാന്ത് നീൽ, പ്രഭാസ്, പൃഥ്വിരാജ് എന്നിവരുമായുള്ള പ്രത്യേക അഭിമുഖത്തിൽ, സലാറിൽ ഒരു ഡാൻസ് നമ്പർ പോലും ഇല്ലാത്തതിൽ നിരാശയുണ്ടെന്നും രാജമൗലി പറഞ്ഞു.

Advertisment

ശ്രുതി ഹാസന്റെ നൃത്തച്ചുവടുകളുടെ വലിയ ആരാധകനാണ് താനെന്നും, ഫോണിലും ടിവിയിലും താരത്തിന്റെ പാട്ടുകൾ വീണ്ടും വീണ്ടും കാണാറുണ്ടെന്നും രാജമൗലി പറഞ്ഞു. “എനിക്ക് സലാറിനോട് ഉള്ള ഒരു പരാതി ഇതാണ്, എന്റെ ഫോണിലോ ടിവിയിലോ ഞാൻ കാണുന്ന രണ്ട് ഗാനങ്ങൾ റേസ് ഗുറാമിലെ ശ്രുതിയുടെ പാർട്ടി സോങ്ങും ശ്രീമന്തുഡുവിലെ ചാരുശീലയുമാണ്. എനിക്ക് അവരുടെ നൃത്തം ഇഷ്ടമാണ്. സലാറിൽ ഡ്യൂവറ്റില്ലെന്ന് അറിഞ്ഞപ്പോൾ ഞാൻ നിരാശനായി," തമാശയായി രാജമൗലി പറഞ്ഞു.

“ഞങ്ങൾ ആദ്യം ഒരു മാസ് നമ്പറോ ഡ്യുയറ്റോ എന്തെങ്കിലും ഇടാൻ കരുതിയിരുന്നു. പക്ഷേ, സിനിമയിലെ ഡ്രാമയിൽ ഞങ്ങൾ സ്റ്റക്കായി, ശ്രുതിയെ ഗ്ലാമറിനായി ഉപയോഗിക്കാൻ സാധിച്ചില്ല. അവൾ കഥയുടെ ഭാഗമാണ്, ശക്തമായ ഒരു വേഷമാണ് ചെയ്യുന്നത്. കൂടാതെ, ലോകം  മാറിയെന്നാണ് ഞാൻ കരുതുന്നത്. ആളുകൾ അന്താരാഷ്‌ട്ര കണ്ടന്റുകൾ ധാരാളം കാണുന്നുണ്ട്, കൃത്യമായി ചെയ്താൽ പ്യുവർ ഡ്രാമയും അളുകൾ സ്വീകരിക്കും," ചിത്രത്തിന്റെ സംവിധായകനായ പ്രശാന്ത് നീൽ പറഞ്ഞു.

Advertisment

"ലോകത്തേക്കാൾ കൂടുതൽ, ഞങ്ങൾ മാറിയെന്നാണ് ഞാൻ കരുതുന്നത്. പാട്ടുകളും മറ്റ് ഘടകങ്ങളും ഇല്ലാത്ത സിനിമകളെ ലോകം എന്നും സ്വീകരിച്ചിട്ടുണ്ട്. ഞങ്ങൾ സിനിമാ പ്രവർത്തകർക്കായിരുന്നു വേണ്ടത്ര ആത്മവിശ്വാസമില്ലായിരുന്നത്. ഇപ്പോൾ നിങ്ങൾക്ക് ആത്മവിശ്വാസം വന്നിരിക്കുന്നു," രാജമൗലി കൂട്ടിച്ചേർത്തു. 

പ്രഭാസ്, പൃഥ്വിരാജ്, ശ്രുതി ഹാസൻ, ജഗപതി ബാബു, ബോബി സിൻഹ, ടിന്നു ആനന്ദ് തുടങ്ങിയ താരങ്ങൾ സലാറിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീതം രവി ബസ്രൂർ, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി തുടങ്ങിയവർ കൈകാര്യം ചെയ്യുന്നു. ഡിസംബർ 22നാണ് ചിത്രം വേൾഡ് വൈഡ് റിലീസിനെത്തുന്നത്.

Shruti Haasan Ss Rajamouli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: