രക്ഷിതാവിനെ നഷ്ടപ്പെടുന്ന വേദന എനിക്കറിയാം, അവന് ഞങ്ങളുണ്ട്; ആ കുഞ്ഞിന് താങ്ങായി ഷാരൂഖ്

രക്ഷിതാവിനെ നഷ്ടപ്പെടുക എന്ന ഏറ്റവും നിർഭാഗ്യകരമായ അവസ്ഥ നേരിടാൻ അവന് ശക്തി ലഭിക്കുമെന്ന് നാം എല്ലാവരും പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ സ്നേഹവും പിന്തുണയും നിന്നോടൊപ്പമുണ്ട് കുഞ്ഞേ

shah rukh khan, shahrukh khan, shah rukh khan child help, shah rukh khan donations, muzaffarpur railway station child, bihar station child video, shah rukh khan coronavirus donation, coronavirus, srk, srk donation, srk twitter, shah rukh khan twitter, shah rukh khan news

കഴിഞ്ഞയാഴ്ച ബിഹാറിലെ മുസാഫർപൂർ റെയിൽവേ സ്റ്റേഷനിൽ, തന്റെ മരിച്ച അമ്മയെ തുണിയിൽ മൂടി വലിച്ചുകൊണ്ട് പോകുന്ന ഒരു പിഞ്ചു കുഞ്ഞിന്റെ വീഡിയോ ഏറെ വിഷമിപ്പിച്ച ഒരു കാഴ്ചയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ കൂടിയായിരുന്നു ഇത്. ഈ സാഹചര്യത്തിൽ ഒറ്റപ്പെട്ട കുട്ടിയെ ഏറ്റെടുത്ത് ഷാരൂഖ് ഖാൻ നേതൃത്വം നൽകുന്ന സന്നദ്ധസേവന ഫൗണ്ടേഷൻ ‘മീർ’‍ രംഗത്തെത്തിയിരിക്കുകയാണ്.

Read More: ഇത്രവേഗം വളരല്ലേ നീയെന്റെ പൊന്നുമോളേ; ജീവിതത്തിലെ അച്ഛൻ റോളിൽ ആസിഫ് അലി

“ഈ കുട്ടിയിലേക്ക് എത്താൻ ഞങ്ങളെ സഹായിച്ച എല്ലാവരോടും മീർ ഫൗണ്ടേഷന് നന്ദിയുണ്ട്. അവൻ അമ്മയെ ഉണർത്താൻ ശ്രമിക്കുന്നതിന്റെ ആ ദൃശ്യങ്ങൾ എല്ലാവരുടേയും ഹൃദയത്തെ അസ്വസ്ഥമാക്കി. അവനിപ്പോൾ​ മുത്തച്ഛന്റെ സംരക്ഷണയിലാണ്. അവന് ആവശ്യമായ എല്ലാ പിന്തുണയും ഞങ്ങൾ നൽകും,” ഫൗണ്ടേഷൻ ട്വിറ്ററിൽ കുറിച്ചു, ഒപ്പം കുടുംബത്തോടൊപ്പമുള്ള കുഞ്ഞിന്റെ ചിത്രവും നൽകിയിട്ടുണ്ട്.

കൊച്ചുകുട്ടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഷാരൂഖ് ഖാനും ട്വീറ്റ് ചെയ്തു, “ഞങ്ങളെ ഈ കുഞ്ഞിലേക്ക് എത്താൻ സഹായിച്ച എല്ലാവർക്കും നന്ദി. ഒരു രക്ഷിതാവിനെ നഷ്ടപ്പെടുക എന്ന ഏറ്റവും നിർഭാഗ്യകരമായ അവസ്ഥ നേരിടാൻ അവന് ശക്തി ലഭിക്കുമെന്ന് നാം എല്ലാവരും പ്രാർത്ഥിക്കുന്നു. രക്ഷിതാവിനെ നഷ്ടപ്പെടുന്നതിന്റെ വേദന എനിക്കറിയാം. ഞങ്ങളുടെ സ്നേഹവും പിന്തുണയും നിന്നോടൊപ്പമുണ്ട് കുഞ്ഞേ.”

ശ്രമിക് ട്രെയിനിൽനിന്ന് ബിഹാറിലെ മുസാഫർപൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ സ്ത്രീയാണ് മരിച്ചത്. അമ്മയെ വിളിച്ചു കരയുന്ന കുട്ടിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആ കുട്ടിയെയാണ് മീർ ഫൗണ്ടേഷൻ ഏറ്റെടുത്തത്. കുട്ടിയെ അവരുടെ മുത്തച്ഛന്റെ അടുക്കൽ എത്തിക്കുകയും ചെയ്തു.

Read in English: SRK pledges to help toddler at Muzaffarpur railway station, says he knows how it feels to lose a parent

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Srk pledges to help toddler at muzaffarpur railway station says he knows how it feels to lose a parent

Next Story
ഇത്രവേഗം വളരല്ലേ നീയെന്റെ പൊന്നുമോളേ; ജീവിതത്തിലെ അച്ഛൻ റോളിൽ ആസിഫ് അലിAsif Ali, Asif Ali daughter, Asif ali kids, Asif Ali wife, Asif Ali Zama, Asif Ali family, ആസിഫ് അലി, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com