Srinish Aravind and Pearle Maaney: ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയം. ഗെയിമിനു വേണ്ടി ഇരുവരും പ്രണയം അഭിനയിക്കുകയാണെന്ന് ഇരുവര്‍ക്കെതിരേയും ആരോപണമുണ്ടായിരുന്നു. എന്നാല്‍ പോകെ പോകെ എല്ലാ ആരോപണങ്ങളേയും അവര്‍ പ്രണയം കൊണ്ട് പരാജയപ്പെടുത്തുകയായിരുന്നു. ബിഗ് ബോസിന് പുറത്ത് എത്തിയ ഉടനെ തന്നെ രണ്ടു പേരും വിവാഹത്തിനായി വീട്ടുകാരോട് സംസാരിക്കാന്‍ ആരംഭിച്ചിരുന്നു.

പേളിയായിരുന്നു ആദ്യം തന്റെ വീട്ടുകാരുടെ സമ്മതം തേടിയത്. അമ്മ വിവാഹത്തിന് സമ്മതിച്ചതായി പേളി സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്റെ വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചതായി അറിയിച്ചിരിക്കുകയാണ് ശ്രീനിഷ്. കഴിഞ്ഞ ദിവസം മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചതായി ശ്രീനിഷ് അറിയിച്ചത്.

”പേളിയുടെ കുടുംബം എന്റെ അച്ഛനും അമ്മയുമായി സംസാരിച്ചു. രണ്ടു കൂട്ടരും ഞങ്ങളുടെ പ്രണയത്തെ അംഗീകരിച്ചു. ഇനി വിവാഹ തീയതി തീരുമാനിക്കണം” ശ്രീനിഷ് പറഞ്ഞു. പേളിയുമായി പ്രണയത്തിലായത് എങ്ങനെയെന്നും ശ്രീനിഷ് മനസു തുറന്നു.

”എങ്ങനെയെന്നറിയില്ല. പേളിയെ എപ്പോഴും നോക്കിയിരിക്കുമായിരുന്നു. അങ്ങനെ നോക്കി നോക്കി പ്രണയത്തിലാവുകയായിരുന്നു. പേളിയുടെ മുഖം കണ്ടാലറിയാം അവളുടെ മനസിലെന്തെന്ന്. അത്രയ്ക്ക് അടുത്തു” ശ്രീനിഷ് കൂട്ടിച്ചേര്‍ത്തു.

ബിഗ് ബോസിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു പേളി. അവസാന റൗണ്ട് വരെ എത്തിയെങ്കിലും സാബുമോന് മുന്നില്‍ പരാജയപ്പെടുകയായിരുന്നു. ചെറിയ വോട്ടിന്റെ വ്യത്യാസത്തിലാണ് സാബു ബിഗ് ബോസ് വിജയി ആയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ