Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

എൻ ചെല്ലക്കുട്ടിയേ; കുഞ്ഞുവാവയെ താലോലിച്ച് ശ്രീനിഷ്

‘എന്റെ കുഞ്ഞുരാജകുമാരിയ്ക്ക് ഒപ്പമുള്ള പ്ലേ ടൈം,’ എന്ന കുറിപ്പോടെയാണ് ശ്രീനിഷ് വീഡിയോ പങ്കുവച്ചിരിക്കുന്നത്

Pearle Maaney, Srinish Aravind, Srinish Aravind daughter, Pearle Maaney blessed with a baby girl, Pearle Maaney daughter, Pearle Maaney Srinish Aravind, Pearle Maaney baby mamma dance, Srinish Aravind, Pearlish, Pearle and Srinish during lockdown, Pearle-Srinish wedding anniversary, പേളി-ശ്രീനിഷ് വിവാഹ വാർഷികം, പേളി ഗർഭിണി, പേളി വീഡിയോ, Pearle pregnant, Indian express malayalam, IE malayalam

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മാലാഖക്കുട്ടി എത്തിയ സന്തോഷത്തിലാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. പേളി ഗർഭിണിയാണെന്ന് അറിയിച്ചതു മുതൽ ഓരോ സന്തോഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ, മകളെ താലോലിയ്ക്കുന്ന ഒരു വീഡിയോ പങ്കു വയ്ക്കുകയാണ് ശ്രീനിഷ്.

‘എന്റെ കുഞ്ഞുരാജകുമാരിയ്ക്ക് ഒപ്പമുള്ള പ്ലേ ടൈം,’ എന്ന കുറിപ്പോടെയാണ് ശ്രീനിഷ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Srinish Aravind (@srinish_aravind)

കഴിഞ്ഞ ദിവസം പേളിയും മകളുടെ ആദ്യചിത്രം പങ്കുവച്ചിരുന്നു. ഇപ്പോൾ മകളുടെ ചിത്രം ഇത്രം വേഗം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യേണ്ടെന്ന് എല്ലാവരും പറഞ്ഞെങ്കിലും തന്റെ കുടുംബം പോലെ കണക്കാക്കുന്ന ആരാധകരോട് ഈ സന്തോഷം എങ്ങനെ പങ്കുവയ്ക്കാതിരിക്കും എന്നു കുറിച്ചുകൊണ്ടാണ് പേളി ഷെയർ ചെയ്തത്.

Read More: ഞങ്ങളുടെ രാജകുമാരി എത്തി; പേളി അമ്മയായ സന്തോഷം പങ്കുവച്ച് ശ്രീനിഷ്

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

“ഒരു പെൺകുഞ്ഞാണ്. ഈ മനോഹര നിമിഷം നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. ഒരുമിച്ചുള്ള​ ഞങ്ങളുടെ ആദ്യ ചിത്രം. ഞങ്ങൾ​ രണ്ടു പേരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എന്നാൽ ശ്രീനിഷ് കുറച്ച് ക്ഷീണിതനാണ്, അത് സാരമില്ല. കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്യരുതെന്ന് എല്ലാവരും എന്നോട് പറഞ്ഞു. പക്ഷെ എന്റെ കുടുംബത്തെ പോലെ ഞാൻ സ്നേഹിക്കുന്ന നിങ്ങൾ​ ഓരോരുത്തരുമായും ഈ ചിത്രം പങ്കുവയ്ക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് എനിക്ക് തോന്നി. നിങ്ങളുടെയെല്ലാം അനുഗ്രഹം വേണം,” എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് പേളി കുറിച്ചത്.

പേളിയുടെ ചിത്രത്തിന് താഴെ “ഡാഡിയുടെ ഫോട്ടോഗ്രഹി” എന്ന കമന്റുമായി ശ്രീനിഷും എത്തി. ഭാമയും അനുമോളും ഉൾപ്പെടെ നിരവധി താരങ്ങൾ​ പേളിക്ക് ആശംസകളുമായി എത്തി. മാതൃത്വത്തിന്റെ ലോകത്തേക്ക് സ്വാഗതം എന്നാണ് ഭാമ പേളിയോട് പറഞ്ഞത്.

ശനിയാഴ്ച രാത്രിയാണ് തങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ച വിവരം ശ്രീനിഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Srinish aravind shares a video with daughter video

Next Story
സംവൃതയ്ക്ക് ഒപ്പമുള്ള ചിത്രവുമായി സംജുക്ത; ചേച്ചിയും അനിയത്തിയും എങ്ങോട്ടാ എന്ന് ആരാധകർSamvritha Sunil, Samvritha Sunil sister, Sanjuktha sunil, സംവൃത സുനിൽ, Samvritha and Family, സംവൃതയും കുടുംബവും, Samvritha Family Photo, Samvritha sunil films
The moderation of comments is automated and not cleared manually by malayalam.indianexpress.com