Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

പേളിയോ നിലയോ എന്ന് ആരാധകർ, എന്നും എന്റെ ചുരുളമ്മയെന്ന് ശ്രീനിഷ്

ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തുകയാണ് ശ്രീനിഷ്

Pearle Maany, srinish, ie malayalam

സമൂഹ മാധ്യമങ്ങളിലെ ട്രെൻഡിങ് താരദമ്പതികളാണ് പേളിയും ശ്രീനിഷും. ബിഗ് ബോസ് വീടിനകത്തു നിന്നു തുടങ്ങിയ പേളി, ശ്രീനിഷ് പ്രണയം മുതലിങ്ങോട്ട് വലിയൊരു ആരാധകവൃന്ദമാണ് ഇവരെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നത്. ജീവിതത്തിലെ കൊച്ചുകൊച്ചുസന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ഇരുവരും ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്.

ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തുകയാണ് ശ്രീനിഷ്. രസകരമായ ചോദ്യങ്ങളാണ് ആരാധകർ ശ്രീനിയോട് ചോദിക്കുന്നത്. പേളി, നില, ശ്രീനിയുടെ സീരിയൽ സിനിമാ ജീവിതം, അങ്ങനെ പോകുന്നതാണ് ചോദ്യങ്ങൾ. ചോദ്യങ്ങൾക്ക് ശ്രീനിഷ് നൽകുന്ന മറുപടിയും ശ്രദ്ധേയമാണ്.

‘പേളിയോ നിലയോ ആർക്കാണ് മുൻഗണന’ എന്ന ചോദ്യത്തിന് ‘തീർച്ചയായും എന്റെ ചുരുളമ്മ’ എന്നാണ് ശ്രീനിഷ് മറുപടി നൽകിയത്. നില എന്ന പേര് കുഞ്ഞിന് ഇട്ടത് ആരാണെന്ന ചോദ്യത്തിന് ‘മൈ പൊണ്ടാട്ടി’ എന്നു പറഞ്ഞ് പേളി ഫോം പൂരിപ്പിക്കുന്ന വീഡിയോയും ശ്രീനിഷ് പങ്കുവച്ചിട്ടുണ്ട്. പേളിയുമായി എടുത്ത ആദ്യ ഫോട്ടോ, ഫോണിന്റെ ലോക്ക് സ്ക്രീൻ ചിത്രം, ഫോണിന്റെ വോൾപേപ്പർ എന്നിവയെല്ലാം ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി ശ്രീനിഷ് പങ്കുവച്ചിട്ടുണ്ട്.

നില കാരണം രാത്രി ഉറങ്ങാൻ സാധിക്കാറുണ്ടോയെന്ന ചോദ്യത്തിന് ‘നില രാത്രി ഉറങ്ങും’ എന്ന മറുപടിയാണ് ശ്രീനിഷ് നൽകിയത്. നിലയാണോ പേളിയാണോ ക്യൂട്ട് എന്ന ചോദ്യത്തിനും പേളി പാടിയ ഇഷ്ടഗാനം ഏതെന്ന ചോദ്യത്തിനും വീഡിയോ പങ്കുവച്ചുകൊണ്ടാണ് ശ്രീനിഷ് മറുപടി നൽകിയിരിക്കുന്നത്.

ഇതിനൊപ്പം ശ്രീനിഷിന്റെ ചെറുപ്പത്തിലേ ചിത്രം, ചെന്നൈയിലെ ഇഷ്ടപെട്ട സ്ഥലം, സഹോദരിമാരുടെ ചിത്രം, പ്രിയപ്പെട്ട യൂട്യൂബർമാർ എന്നിവയെല്ലാം ആരാധകരുടെ ചോദ്യത്തിന് മറുപടിയായി ശ്രീനിഷ് പങ്കുവച്ചിട്ടുണ്ട്. ഒടുവിൽ പേളിക്ക് മുൻപ് എത്ര ഗേൾഫ്രണ്ട്‌സ് ഉണ്ടായിരുന്ന ചോദ്യത്തിന് ഗുഡ് നൈറ്റും പറഞ്ഞു കൊണ്ടാണ് ശ്രീനിഷ് ഉത്തരങ്ങൾ നൽകുന്നത് നിർത്തിയിരിക്കുന്നത്.

Read Also: എക്സ്‌പ്രഷൻ ഇത്തിരി ഓവറാ, സന്തോഷം കൊണ്ടാണേ; നമിത പറയുന്നു

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയ പേളി ഷോയുടെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. ബിഗ് ബോസ് വീട്ടിൽ വച്ചുള്ള പേളി- ശ്രീനിഷ് പ്രണയവും പിന്നീടുള്ള വിവാഹവുമൊക്കെ ഇരുവരെയും വാർത്തകളിലെ താരമാക്കി മാറ്റി. ആരാധകർ സ്നേഹത്തോടെ പേളിഷ് എന്നു വിളിക്കുന്ന ഈ താരജോഡികൾ ജീവിതത്തിലെ കുഞ്ഞുകുഞ്ഞുവിശേഷങ്ങളും തമാശകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാൻ മടിക്കാറില്ല. അടുത്തിടെയാണ് ഇരുവർക്കും മകൾ പിറന്നത്. മകൾ നിലയുടെ വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Srinish aravind responds to fans questions about pearle and nila

Next Story
ഓറിയോയെ ചേർത്തണച്ച് നസ്രിയ; ചിത്രങ്ങൾNazriya, Nazriya Nazim, നസ്രിയ, നസ്രിയ നസിം, Fahadh Faazil, Fahad Fasil, ഫഹദ് ഫാസിൽ, Nazriya Fahadh, നസ്രിയ ഫഹദ്, Oreo, Nazriya Oreo, Nazriya Oreo photo, നസ്രിയ ഓറിയോ, Nazriya latest photos, Nazriya films, നസ്രിയ പുതിയ ചിത്രങ്ങൾ, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, Indian express Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express