ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് ശ്രീനിഷും പേളിയും. ദിവസങ്ങൾക്കു മുമ്പാണ് പേളി തന്റെ 31ാം ജന്മദിനം ആഘോഷിച്ചത്. അന്ന് വളരെ മനോഹരമായ ഒരു കുറിപ്പും പേളി പങ്കുവച്ചിരുന്നു. ഇന്ന് ശ്രീനയുടെ ജന്മദിനദിനമാണ്. അടിച്ചുപൊളിച്ചുള്ള ആഘോഷമാണ് ശ്രീനിയ്ക്കായി പേളി ഒരുക്കിയത്. അതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പേളി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്.

Read More: ജീവിതം തന്ന മനോഹരമായ 31 വർഷങ്ങൾ, അതിമധുരം പകർന്ന് നീയും; പിറന്നാൾ ദിനത്തിൽ പേളിയുടെ കുറിപ്പ്

മനോഹരമായൊരു കാഴ്ച കാണിക്കാം എന്നു പറഞ്ഞ് ശ്രീനിയെ ബാൽക്കണിയിലേക്ക് വിളിച്ചുവരുത്തി ആഘോഷത്തിന്റെ ഭാഗമായി സ്നോ തെറിപ്പിക്കുകയാണ് പേളി. അപ്രതീക്ഷിതമായ ‘ആക്രമണത്തിൽ’ അസ്ത്രപ്രജ്ഞനായ ശ്രീനിയെ കാണുമ്പോൾ ആർക്കും ചിരി വരും.

മറ്റൊരു വീഡിയോയിൽ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കുന്നതാണ്. ഒരു കൂട്ടുകുടംബത്തിന്റെ ഭാഗമാകുമ്പോൾ ആഘോഷളിൽ പങ്കെടുക്കാൻ ഒരുപാട് പേരുണ്ടാകുമെന്ന് പറഞ്ഞുകൊണ്ടാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്. സന്തോഷ ജന്മദിനം കുട്ടിക്ക് എന്ന് എല്ലാവരും ഉച്ചത്തിൽ പാടുന്നുമുണ്ട്.

ഇതിന് പുറമേ ശ്രീനിയെ കുറിച്ചൊരു കവിതയും പേളി എഴുതിയിട്ടുണ്ട്. അതും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

Happy Birthday to the man who stole my heart. . @srinish_aravind . . Here is a poem about him. . He is a fridge.. coz his innocence is still fresh. He is a Fan… coz he cools me down. He is pani puri … coz I’m addicted to him. He is Cup cake… coz he makes me want more. He is a bulldozer… coz he pushes me towards my goals. He is a car… he drives me crazy sometimes. He is Bulb… coz he lights up my life. He is blanket… coz he makes me feel cozy. He is washing machine… coz he makes my world Spin. He is Mask… coz he protects me. He is Biriyani.. coz he makes me Happy. He is Roller coaster…coz he surprises me. He is an Angel….. Because I know he is God sent. . . My Love … My happiness…my Partner in Life Happy Birthday boo boo.

A post shared by Pearle Maaney (@pearlemaany) on

സാനിയ ഇയ്യപ്പൻ, പ്രിയാമണി, ഗോവിന്ദ് പദ്മസൂര്യ, ഷിയാസ് തുടങ്ങിയവരും ശ്രീനിയ്ക്ക് ആശംസകളുമായി എത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook