പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണ് നടി ശ്രിന്ദ. യുവ സംവിധായകന്‍ സിജു എസ്. ബാവയുമായുള്ള വിവാഹം കഴിഞ്ഞദിവസമായിരുന്നു. അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിദ്ധ്യത്തില്‍ ഇരുവരും ഒന്നായപ്പോള്‍ സാക്ഷിയായി ശ്രിന്ദയുടെ മകന്‍ അര്‍ഹാനും ഉണ്ടായിരുന്നു.

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും നിറയെയുണ്ട് സോഷ്യല്‍ മീഡിയയില്‍. ചിത്രങ്ങളില്‍ അതീവ സന്തുഷ്ടരായി നില്‍ക്കുന്ന വധൂവരന്മാരേയും അവരുടെ വേണ്ടപ്പെട്ടവരേയും മറ്റ് സിനിമാ മേഖലയിലുള്ളവരേയും കാണാം.

View this post on Instagram

Pair of the day! #Srinda #Siju #HappyMarriedLife

A post shared by Mollywood Times (@mollywoodtimesonline) on

2010ല്‍ പുറത്തിറങ്ങിയ ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ അഭിനയരംഗത്തേക്കെത്തുന്നത്. പിന്നീട് 22 ഫീമെയില്‍ കോട്ടയത്തില്‍ ജിന്‍സി എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ടു. ശ്രിന്ദയുടെ കരിയറില്‍ വഴിത്തിരിവായത് അന്നയും റസൂലും എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു.

View this post on Instagram

Felicitation #srinda

A post shared by Vellinakshatram (@vellinakshatram) on

സിനിമയില്‍ എത്തുന്നതിന് മുമ്പ് ശ്രിന്ദ വിവാഹിതയായിരുന്നു. 19-ാം വയസില്‍ പ്രണയിച്ച ആളെ തന്നെയാണ് ശ്രിന്ദ വിവാഹം ചെയ്തത്. എന്നാല്‍ നാലുവര്‍ഷത്തിനു ശേഷം ഇവര്‍ പിരിയുകയായിരുന്നു. ശ്രിന്ദയ്ക്ക് ഒരു മകനുണ്ട്. അര്‍ഹാന്‍ എന്നാണ് മകന്റെ പേര്. തന്റെ പേരിനൊപ്പം ശ്രിന്ദ അര്‍ഹാന്റെ പേരും ചേര്‍ത്തിട്ടുണ്ട്.

ഫഹദ് ഫാസില്‍, ഇഷ തല്‍വാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘നാളെ’ എന്ന ചിത്രം സംവിധാനം ചെയ്തത് സിജുവായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook