Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

നാഗവല്ലി മനോന്മണി; ആ ഗാനത്തിന് വീണ്ടും ചുവട് വച്ച് ‘രാമനാഥൻ’

വർഷങ്ങൾക്കിപ്പുറം ആ ഗാനത്തിന് ഒരിക്കൽ കൂടി ചുവട് വയ്ക്കുകയാണ് അദ്ദേഹം.

Manichithrathazhu, Ramanathan, Nagavalli, iemalayalam

ഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറവും ആദ്യാനുഭവം പോലെ മലയാളികൾ കാണുന്ന സിനിമയാണ് മണിച്ചിത്രത്താഴ്. ഗംഗയേയും നകുലനേയും സ്നേഹിച്ചതിനെക്കാൾ മലയാളികൾ സ്നേഹിച്ചത് നാഗവല്ലിയേയും രാമനാഥനേയുമായിരുന്നു. “ഒരു മുറൈ വന്ത് പാർത്തായാ” എന്ന ഗാന രംഗം ശോഭനയും ഡോ.ശ്രീഥർ ശ്രീറാമും ചേർന്ന് അത്രമേൽ മനോഹരമാക്കിയിരുന്നു. വർഷങ്ങൾക്കിപ്പുറം ആ ഗാനത്തിന് ഒരിക്കൽ കൂടി ചുവട് വയ്ക്കുകയാണ് അദ്ദേഹം.

ഏതാനും വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 2012ൽ പത്മനാഭപുരം പാലസ് സന്ദശിച്ചപ്പോൾ ശ്രീധർ ശ്രീറാമിനെ കണ്ടതും അദ്ദേഹം ആ പാട്ടിന് നൃത്തം ചെയ്തതുമായ വിശേങ്ങൾ പങ്കുവച്ചിരിക്കുന്നത് ധന്യ അജീഷ് കുമാറാണ്. അതേക്കുറിച്ച് ധന്യയുടെ വാക്കുകൾ:

തക്കലകൊട്ടാരവും രാമനാഥനും

മണിച്ചിത്രത്താഴ് ഇരുപത്തഞ്ചു വർഷങ്ങൾ പൂർത്തിയാക്കിയ ഈ സന്ദർഭത്തിൽ ഈ വ്യക്തിയെ ഓർത്തു പോകുന്നു …
ഞങ്ങൾ 2012 ൽ BEd നു പഠിക്കുന്ന കാലത്ത് ടൂർ പോയപ്പോൾ ആകസ്മികമായി ആണ് പദ്മനാഭപുരം പാലസിൽ വെച്ചു ആ പഴയ രാമനാഥനെ കണ്ടു മുട്ടിയത്. ആ ഡാൻസ് ഞങ്ങൾക്ക് വേണ്ടി ഒന്നു കൂടി കളിക്കുമോ എന്നു ചോദിച്ചപ്പോൾ ഒരു ജാഡയും ഇല്ലാതെ, മറിച്ചൊരു വാക്ക് പറയാതെ, ഓർമയുണ്ടായിരുന്ന സ്‌റ്റെപ്പുകൾ മാത്രം കൂട്ടിച്ചേർത്ത് കളിയ്ക്കാൻ ആ മഹാനായ കലാകാരൻ തയ്യാറായി.

അന്ന് ഒരു മുറൈ എന്ന പാട്ട് ആരുടേയും മൊബൈലിൽ ഉണ്ടായിരുന്നില്ല. എന്റെ കയ്യിൽ പാട്ടുണ്ടായിരുന്നുവെങ്കിലും ഫോട്ടോസ് എടുക്കാൻ അനുവാദം ഇല്ലെങ്കിലോ എന്ന് കരുതി മൊബൈൽ ബസിൽ വെച്ചിട്ടാണ് വന്നത്. അവസാനം നിങ്ങൾ കുട്ടികൾ പാടിയാൽ മതി. ഞാൻ ഡാൻസ് കളിച്ചുകൊള്ളാം എന്നദ്ദേഹം പറഞ്ഞു. പാടിക്കൊടുത്തത് അനുസരിച്ചു അദ്ദേഹം ആടി. അതിനു ശേഷം എഡിറ്റ് ചെയ്തു ചേർത്തത് ആണ് ഈ പാട്ട്.

Read More: മണിച്ചിത്രത്താഴ്: ഇരുപത്തിയഞ്ച് വർഷങ്ങൾ, പല വായനകൾ

1993 ല്‍ റിലീസ് ചെയ്ത ‘മണിച്ചിത്രത്താഴ്’ 365 ദിവസമാണ് കേരളത്തിലെ തിയേറ്റുകളിൽ ഓടിയത്. ചിത്രം വൻ സാമ്പത്തിക ലാഭവും ചിത്രം നേടി. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ അണിയറയിൽ പ്രഗത്ഭരായ നിരവധി സംവിധായകരും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുൻകൂട്ടി റിലീസ് തീയതി പ്രഖാപിച്ചതിനു ശേഷമായിരുന്നു ‘മണിച്ചിത്രത്താഴി’ന്റെ ചിത്രീകരണം ആരംഭിച്ചത്. സമയ ബന്ധിതമായി ചിത്രീകരണം പൂർത്തിയാക്കുക എന്ന കടമ്പയുള്ളതു കൊണ്ട് ഒരു സെക്കന്റ് യൂണിറ്റ് സംവിധായക സംഘത്തിന്റെ സഹായവും ഫാസിൽ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരുന്നു. പ്രിയദര്‍ശന്‍, സിദ്ദിഖ് – ലാല്‍, സിബി മലയില്‍ തുടങ്ങിയവരായിരുന്നു സെക്കന്റ് യൂണിറ്റിലെ സംവിധായകര്‍.

വേണുവായിരുന്നു സിനിമയുടെ മുഖ്യ ഛായാഗ്രാഹകൻ. ആനന്ദകുട്ടനും സണ്ണി ജോസഫും സെക്കൻഡ് യൂണിറ്റിന്റെ ക്യാമറ കൈകാര്യം ചെയ്തു. ബിച്ചു തിരുമലയും മധു മുട്ടവും കവിഞ്ജർ വാലിയും എഴുതിയ ഗാനങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചത് എം.ജി. രാധകൃഷ്ണനായിരുന്നു. ജോൺസന്റെ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധ നേടി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sridhar who played ramanathans role dancing for manichithrathazhu song after years

Next Story
നെഞ്ച് നിറയെ സ്‌നേഹമുള്ള മനുഷ്യനാണ് ഷെയ്‌ൻ; പിന്തുണച്ച് ‘കിസ്‌മത്ത്’ സംവിധായകന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com