‘ദഡക്’ സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ശ്രീദേവിയുടെ മകൾ ജാൻവി കപൂർ. ബോളിവുഡിലേക്ക് കടക്കുന്നതിനുമുൻപേ ജാൻവി ആരാധകർക്കിടയിൽ സ്റ്റാറാണ്. 20 കാരിയായ ജാൻവി ഫിറ്റ്നസിലും ഏറെ ശ്രദ്ധാലുവാണ്. ജാൻവിയുടെ ഫൺ വർക്ക്ഔട്ട് വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്.

5 മിനിറ്റിൽ സിക്സ് പാക്ക് സ്വന്തമാക്കാനുളള ടിപ്സാണ് ജാൻവി വിഡിയോയിൽ പറയുന്നത്. സിക്സ് പാക്ക് സ്വന്തമാക്കാൻ 4 വർക്ക്ഔട്ടും ജാൻവി കാണിക്കുന്നുണ്ട്. ജാൻവിയുടെ സിക്സ് പാക്ക് വർക്ക്ഔട്ട് താരത്തിന്റെ ജിം പരിശീലകനെപ്പോലും ചിരിപ്പിക്കുന്നുമുണ്ട്. ജാൻവിയുടെ ഫാൻക്ലബാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ദഡക്കിൽ ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാൻ ഖട്ടറാണ് നായകൻ. ഇഷാന്രെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. മറാത്തി സിനിമയായ സെയ്റാത്തിന്റെ റീമേക്കാണ് ദഡക്. ഉയർന്ന ജാതിക്കാരിയായ പെൺകുട്ടിയും താഴ്ന്ന ജാതിക്കാരനായ ആൺകുട്ടിയും തമ്മിലുളള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 2018 ജൂലൈ 6 നാണ് ചിത്രം റിലീസ് ചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ