താരസുന്ദരി ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം നല്‍കിയ ആഘാതത്തില്‍ നിന്നും കുടുംബവും സിനിമാ ലോകവും ആരാധകരും ഇനിയും മുക്തരായിട്ടില്ല. ഭര്‍ത്താവ് ബോണി കപൂറിന്റെ മരുമകന്‍ മോഹിത് മര്‍വയുടെ വിവാഹ സത്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ശ്രീദേവി ദുബായില്‍ വച്ചാണ് മരിച്ചത്.

സിനിമാ മേഖലയിലും അല്ലാതെയും ഉള്ളവര്‍ക്ക് ഏറ്റവും മനോഹരമായ ഓര്‍മ്മകളാണ് ശ്രീദേവിയെക്കുറിച്ച് പങ്കുവയ്ക്കാനുള്ളത്. ആ ഓര്‍മ്മകള്‍ തന്നെയാണ് ശ്രീദേവിയെ അവര്‍ക്ക് ഏറെ പ്രിയപ്പെട്ടവളാക്കുന്നത്. ശ്രീദേവിയുടെ മക്കള്‍ ജാന്‍വിയും ഖുഷിയും അമ്മയുടെ വേര്‍പാട് ഉള്‍ക്കൊള്ളാനാകാതെ ഇരിക്കുകയാണ്. മക്കളുമായുള്ള ശ്രീദേവിയുടെ സ്‌നേഹബന്ധം വിവരിക്കാവുന്നതിലും അപ്പുറമാണെന്നാണ് അവരെ അറിയാവുന്നവര്‍ പറയുന്നത്.

പീപ്പിള്‍ മാഗസിനു വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ ഈ വീഡിയോ കണ്ടാല്‍ ആ സ്‌നേഹത്തിന്റെ ഊഷ്മളത ആരുടേയും ഹൃദയത്തെ സ്പര്‍ശിക്കും. ‘മീ ആന്‍ഡ് മൈ ഗേള്‍സ്’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനത്തിനു വേണ്ടിയായിരുന്നു ശ്രീദേവിയും മക്കളും അന്നു ക്യാമറയ്ക്കു മുമ്പിലെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook