scorecardresearch

വെളളിത്തിരയിൽ ജാൻവിയെ കാണാൻ ശ്രീദേവിയില്ല, മകൾക്ക് നൽകിയ അവസാന ഉപദേശം

മകൾ ജാൻവി ബോളിവുഡിലേക്ക് കടക്കുന്നത് ശ്രീദേവിക്ക് ആദ്യമൊന്നും താൽപര്യമുണ്ടായില്ല. എങ്കിലും മകൾക്ക് ഇഷ്ടം അഭിനയമാണെന്ന് അറിഞ്ഞതോടെ ഒപ്പംനിന്നു

മകൾ ജാൻവി ബോളിവുഡിലേക്ക് കടക്കുന്നത് ശ്രീദേവിക്ക് ആദ്യമൊന്നും താൽപര്യമുണ്ടായില്ല. എങ്കിലും മകൾക്ക് ഇഷ്ടം അഭിനയമാണെന്ന് അറിഞ്ഞതോടെ ഒപ്പംനിന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
വെളളിത്തിരയിൽ ജാൻവിയെ കാണാൻ ശ്രീദേവിയില്ല, മകൾക്ക് നൽകിയ അവസാന ഉപദേശം

ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. ശ്രീദേവിയുടെ മരണവാർത്ത പലർക്കും വിശ്വസിക്കാനായിട്ടില്ല. മകൾ ജാൻവിക്കും അമ്മ മരിച്ചുവെന്ന് വിശ്വസിക്കാനാവുന്നില്ല. അമ്മയുടെ അവസാന നിമിഷങ്ങളിൽ ഒപ്പമില്ലാത്തതിന്റെ സങ്കടവും ജാൻവിയെ തളർത്തുന്നുണ്ട്. ശ്രീദേവി മരിക്കുമ്പോൾ ജാൻവി മുംബൈയിലായിരുന്നു. ഭർത്താവ് ബോണി കപൂറും ഇളയ മകൾ ഖുഷിയുമായിരുന്നു ശ്രീദേവിക്ക് ഒപ്പം ഉണ്ടായിരുന്നത്.

Advertisment

ബോണി കപൂറിന്റെ ബന്ധുവായ മോഹിത് മർവാഹയുടെ വിവാഹത്തിന് പങ്കെടുക്കാനായാണ് കപൂർ കുടുംബം ദുബായിൽ എത്തിയത്. പക്ഷേ ജാൻവിക്ക് ഒപ്പം പോകാൻ കഴിഞ്ഞില്ല. ജാൻവിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ധടക്കിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ഇതു കാരണാണ് ജാൻവിക്ക് ദുബായിലേക്ക് പോകാൻ കഴിയാതിരുന്നത്. ഇന്നലെ രാത്രിയോടെയാണ് ശ്രീദേവി ഹൃദയ സ്തംഭനം മൂലം മരിക്കുന്നത്. തന്റെ അരങ്ങേറ്റ ചിത്രം കാണാൻ അമ്മയില്ലെന്ന ദുഃഖവും ഒപ്പം അമ്മയുടെ അവസാന നിമിഷങ്ങളിൽ ഒപ്പമില്ലാത്തതിന്റെ സങ്കടവും ജാൻവിക്ക് തീരാ വേദന നൽകുന്നതാണ്.

Read More: ചലച്ചിത്ര താരം ശ്രീദേവി അന്തരിച്ചു

മകൾ ജാൻവി ബോളിവുഡിലേക്ക് കടക്കുന്നത് ശ്രീദേവിക്ക് ആദ്യമൊന്നും താൽപര്യമുണ്ടായില്ല. എങ്കിലും മകൾക്ക് ഇഷ്ടം അഭിനയമാണെന്ന് അറിഞ്ഞതോടെ ഒപ്പംനിന്നു. മകളെ വെളളിത്തിരയിൽ കാണാൻ കാത്തുനിൽക്കാതെ യാത്രയായെങ്കിലും മകൾക്ക് മറക്കാനാവാത്ത ഉപദേശം നൽകിയാണ് ശ്രീദേവി മൺമറഞ്ഞത്.

Read More: ചുംബനമെറിഞ്ഞു വിടവാങ്ങിയ താരറാണി: മരണത്തിനു തൊട്ടു മുന്‍പ് ശ്രീദേവി പങ്കെടുത്ത പാര്‍ട്ടി ദൃശ്യങ്ങള്‍

Advertisment

''അഭിനയമല്ല, മറ്റേത് മേഖലയാണെങ്കിലും ശരിയെന്നു തോന്നുന്ന കാര്യങ്ങൾ മാത്രം ചെയ്യുക. എന്റെ അമ്മ എനിക്ക് നൽകിയ ഉപദേശമാണിത്. എന്റെ മകൾക്ക് ഞാൻ നൽകിയതും ഇതാണ്. കഠിനാധ്വാനം ചെയ്യുക, ചെയ്യുന്ന ജോലിയോട് 100 ശതമാനം ആത്മാർത്ഥത കാട്ടുക, കഠിനാധ്വാനം എപ്പോഴും നിങ്ങൾക്ക് ഫലം നൽകും'', ഇതായിരുന്നു ശ്രീദേവി ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Read More: ശ്രീദേവി, അഥവാ ഇന്ത്യൻ സിനിമയിലെ നിത്യഹരിത നായിക

''സിനിമയിലേക്ക് കടക്കുമ്പോൾ പലതരത്തിലുളള സമ്മർദ്ദങ്ങൾ ഉണ്ടാകും. ചിലപ്പോൾ ഞാനുമായി താരതമ്യം ചെയ്യപ്പെട്ടേക്കാം. അതിനെയൊക്കെ അവൾ നേരിടണം. ഓടിയൊളിക്കാൻ പറ്റില്ല. ബോളിവുഡിലേക്ക് കടക്കാൻ അവൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അവൾക്ക് ഇതിലൂടെയൊക്കെ കടന്നുപോകേണ്ടി വരും. അവൾ അതിനെയൊക്കെ നേരിടാൻ തയ്യാറായിട്ടുണ്ട്. അവൾക്കൊപ്പം ഞാനും തയ്യാറായിട്ടുണ്ട്. ചിലപ്പോൾ അതെന്നെ ഭയപ്പെടുത്തുന്നുമുണ്ട്. ചില സമയത്ത് അവൾ എന്തിനാണ് ബോളിവുഡിലേക്ക് വരുന്നതെന്ന് തോന്നാറുണ്ട്?. പക്ഷേ അവളുടെ ലക്ഷ്യവും അവൾക്ക് സന്തോഷവും നൽകുന്നത് അതാണെങ്കിൽ ഒരു അമ്മയെന്ന നിലയിൽ അവളുടെ കൂടെ ഞാനുവുണ്ടാവും. എനിക്കൊപ്പം എന്റെ അമ്മ ഉണ്ടായിരുന്നപോലെ. സിനിമാ പശ്ചാത്തലമുളള കുടുംബത്തിൽനിന്നല്ല ഞാൻ അഭിനയരംഗത്തേക്ക് എത്തിയത്, എന്നിട്ടും അമ്മ എനിക്കൊപ്പം നിന്നു, എനിക്ക് വേണ്ടി പോരാടി, ഞാൻ സന്തുഷ്ടയാണെന്ന് ഉറപ്പു വരുത്തി. അതായിരിക്കും ജാൻവിക്കും ഞാൻ ചെയ്യാൻ പോകുന്നത്'' ശ്രീദേവി മറ്റൊരു അഭിമുഖത്തിൽ പറഞ്ഞു.

Read More: പെയ്തൊഴിഞ്ഞ 'ദേവരാഗം'

അമ്മ ഒപ്പമില്ലെങ്കിലും അമ്മ നൽകിയ ഉപദേശം ജാൻവി ഒരിക്കലും മറക്കില്ല. അമ്മയുടെ പേര് അന്വർത്ഥമാക്കുന്ന വിധം ജാൻവി ബോളിവുഡിൽ ശോഭിക്കുമെന്ന് തന്നെ കരുതാം.

Sridevi Jhanvi Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: