ഇന്ത്യന്‍ ചലച്ചിത്ര ലോകവും സിനിമാ പ്രേമികളും ഇന്നു പുലര്‍ച്ചെ കണ്ണു തുറന്നത് ആ ഞെട്ടിക്കുന്ന വാര്‍ത്തയിലേക്കായിരുന്നു. സിനിമാ താരം ശ്രീദേവി മരിച്ചു! ഇന്നലെ ദുബായിയിൽ ഖൈമയിൽ വച്ചായിരുന്നു അന്ത്യം. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും മരണസമയത്ത് കൂടെയുണ്ടായിരുന്നു.

അവസാന ആഘോഷത്തിനൊരുങ്ങി ശ്രീദേവി

Read More: കണ്ണൈ കലൈമാനേ: ശ്രീദേവിയെ ഓര്‍ത്ത് കമല്‍

ബന്ധുവും ബോളിവുഡ് താരവുമായ മോഹിത് മാര്‍വയുടെ വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ കുടുംബത്തോടൊപ്പം ദുബായിയിൽ എത്തിയതായിരുന്നു ശ്രീദേവി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

54 വയസ്സായിരുന്നു ശ്രീദേവിക്ക്. ഇന്നലെ രാത്രി 11.30 ഓടെ ദുബായിയിൽ വച്ചായിരുന്നു മരണമെന്ന് ശ്രീദേവിയുടെ ഭര്‍തൃ സഹോദരന്‍ സഞ്ജയ് കപൂര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

Read More: പെയ്തൊഴിഞ്ഞ ‘ദേവരാഗം’

“കേട്ടത് സത്യമാണ്. ദുബായിലായിരുന്ന ഞാന്‍ ഇപ്പോള്‍ മുംബൈയില്‍ എത്തിയതേയുള്ളൂ. ഉടന്‍ തന്നെ തിരിച്ചു ദുബായിലേക്ക് പോവുകയാണ്. രാത്രി 11.00-11.30 ന് ഇടയ്ക്കാണ് മരണം സംഭവിച്ചത്”, സഞ്ജയ് പറഞ്ഞു. കപൂര്‍ കുടുംബം മുഴുവന്‍ അവരുടെ ബന്ധുവായ മോഹിത് മാര്‍വായുടെ വിവാഹത്തിന് ദുബായില്‍ ഒത്തു ചേര്‍ന്നിരിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ