‘ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല.’ നടി ശ്രീദേവിയുടെ കാര്യത്തില്‍ ഇത് അക്ഷരംപ്രതി ശരിയാണ്. കാലമിത്രയായിട്ടും ശ്രീദേവിയുടെ സൗന്ദര്യത്തില്‍ ഒരു മങ്ങലുമേറ്റിട്ടില്ല. ആ സൗന്ദര്യം തന്നെയാണ് ശ്രീദേവിയുടെ പെണ്‍മക്കള്‍ക്കും പകര്‍ന്നുകിട്ടിയിട്ടുള്ളത്.

ലാക്മി ഫാഷന്‍ വീക്കിലെത്തിയ ശ്രീദേവിയും മകള്‍ ജാന്‍വി കപൂറും അതിശയിപ്പിക്കും വിധം സുന്ദരികളായിരുന്നു. മാധ്യമപ്രവര്‍ത്തകരുടേ ശ്രദ്ധമുഴുവന്‍ ഇവര്‍ക്കു നേരെയായിരുന്നു. ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തു ഒരുമിച്ച്. എന്നാല്‍ മകളെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്താന്‍ ശ്രീദേവിക്ക് ആദ്യം മുതല്‍ ഒരു ഇഷ്ടക്കേട് ഉണ്ടായിരുന്നു.

ഒരുമിച്ച് പോസ് ചെയ്തതിനു ശേഷം തനിയെ ഉള്ള ഫോട്ടോ സെഷന് മകളെ പങ്കെടുക്കാന്‍ ശ്രീദേവി അനുവദിച്ചില്ല. മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജാന്‍വി അമ്മയോട് അനുവാദം ചോദിച്ചെങ്കിലും ശ്രീദേവി സമ്മതിച്ചില്ല. ഒടുവില്‍ കൈവീശിക്കാണിച്ച് ജാന്‍വി അമ്മയ്‌ക്കൊപ്പം നടന്നു പോയി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ