ശ്രീദേവിയുടെ മരണം കപൂർ കുടുംബത്തിന് മാത്രമല്ല സഹതാരങ്ങൾക്കും ഇതുവരെ വിശ്വസിക്കാനായിട്ടില്ല. ശ്രീദേവിയുടെ മരണ വാർത്ത ഹൃദയം പിളർത്തുന്നതായിരുന്നുവെന്നാണ് മോം സിനിമയിൽ ശ്രീദേവിയുടെ മകളായി അഭിനയിച്ച സജൽ അലി പറഞ്ഞത്. എന്റെ അമ്മയെ എനിക്ക് വീണ്ടും നഷ്ടമായെന്നാണ് സജൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ശ്രീദേവിയുടെ മരണം തന്നെ മാത്രമല്ല ലോകത്തെ മുഴുവൻ സങ്കടത്തിലാഴ്ത്തിയെന്നാണ് മോം സിനിമയിലെ ശ്രീദേവിയുടെ സഹതാരമായ അദ്നാൻ സിദ്ദിഖി പറഞ്ഞത്. അഭ്രപാളിയിൽ രാജകുമാരിയെ പോലെ വാണ താരമാണ് ശ്രീദേവി. അവർ ഒരിക്കലും ജനഹൃദയങ്ങളിൽനിന്നും മായില്ല. ഇന്ത്യൻ താരമായിരുന്നിട്ടു കൂടി പാക്കിസ്ഥാനിലും ശ്രീദേവിക്ക് നിരവധി ആരാധകരുണ്ട്. ശ്രീദേവിയെയും അവരുടെ കുടുംബത്തെയും അടുത്തറിയാവുന്നവരാണ് ഞാനും സജൽ അലിയെന്നും അദ്ദേഹം പറഞ്ഞു.

Read More: അന്ന് പാക് നടിയ്ക്ക് വേണ്ടി ശ്രീദേവി പൊട്ടിക്കരഞ്ഞു: ‘അമ്മയെ വീണ്ടും നഷ്ടപ്പെട്ടെന്ന്’ സജല്‍ അലി

ശ്രീദേവിയുടെ അവസാന സിനിമയിൽ അവർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. പക്ഷേ ശ്രീദേവി ഇനിയില്ല എന്നോർക്കുമ്പോൾ സങ്കടം ഉണ്ടെന്നും അദ്നാൻ പറഞ്ഞു. ”ഞാനിപ്പോൾ ദുബായിലാണ്. കഴിഞ്ഞ രാത്രി ഞാൻ ബോണി കപൂറിനെ കണ്ടിരുന്നു. അദ്ദേഹം കൊച്ചുകുഞ്ഞിനെപ്പോലെ കരഞ്ഞുകൊണ്ടിരിക്കുന്നു” അദ്നാൻ പറഞ്ഞു. ലോകം മുഴുവൻ ദുഃഖത്തിലാണ്. പാക്കിസ്ഥാനിലെ ജനങ്ങളും ദുഃഖിതരാണ്. പാക്കിസ്ഥാൻ, അമേരിക്ക, യുകെ തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുളളവർ എനിക്ക് അനുശോചനംം അറിയിച്ച് സന്ദേശം അയക്കുകയാണെന്നും അദ്നാൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook