അമ്മയ്ക്കും ചേച്ചി ജാൻവി കപൂറിനും പിറകെ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ശ്രീദേവിയുടെയും ബോണികപൂറിന്റെയും മകൾ ഖുഷി കപൂർ. ബോളിവുഡിലെ പുതിയ താരപുത്രിയുടെ സിനിമാ അരങ്ങേറ്റ വിവരം പുറത്തുവിട്ടിരിക്കുന്നത് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറാണ്. ആലിയ ഭട്ട്, വരുൺ ധവാൻ തുടങ്ങി നിരവധിയേറെ സ്റ്റാർ കിഡ്‌സിനെ ബോളിവുഡിന് പരിചയപ്പെടുത്തിയ കരൺ ജോഹറിന്റെ ചിത്രത്തിലൂടെ തന്നെയാണ് ഖുഷിയുടെ അരങ്ങേറ്റം എന്നാണ് റിപ്പോർട്ടുകൾ. കരൺ ജോഹർ ചിത്രത്തിലൂടെ തന്നെയായിരുന്നു ജാൻവിയുടെയും സിനിമാ അരങ്ങേറ്റം.

(Express photo: Varinder Chawla)

അടുത്ത വർഷം ചിത്രത്തിന്റെ ജോലികൾ ആരംഭിക്കുമെന്നും കരൺ വെളിപ്പെടുത്തി. ജോർജസ് ആന്റ് ലവ്‌ലി’ എന്നാണ് കരൺ ഖുഷിയെ വിശേഷിപ്പിക്കുന്നത്. നേഹ ദുപിയയുടെ ചാറ്റ് ഷോയിൽ സംസാരിക്കുകയാണ് കരൺ. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കരൺ തയ്യാറായില്ല.

‘ധടക്’ എന്ന ചിത്രത്തിലൂടെയായിരുന്നു ഖുഷിയുടെ ചേച്ചി ജാൻവിയുടെ സിനിമാ അരങ്ങേറ്റം. മകൾ സിനിമയിൽ അഭിനയിക്കുന്നതിലും തനിക്കിഷ്ടം വിവാഹിതയായി കാണാനാണെന്നായിരുന്നു ജാൻവിയുടെ സിനിമാ അരങ്ങേറ്റസമയത്ത് ശ്രീദേവിയുടെ പ്രതികരണം. “ഞാന്‍ ഒരു നടിയാകണം എന്ന് അമ്മ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. (അനുജത്തി) ഖുഷിയാവും സിനിമയ്ക്ക് പറ്റിയത് എന്നവര്‍ കരുതിയിരുന്നു. എന്‍റെ ‘പാവം’ സ്വഭാവവും, തൊലിക്കട്ടിയില്ലായ്മയും സിനിമയ്ക്ക് പറ്റില്ല എന്നവര്‍ വിചാരിച്ചിരുന്നു,” എന്ന് ജാൻവിയും മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Read more: ‘അമ്മയില്ലെങ്കിലെന്താ ഞാനില്ലേ’…ഖുഷിയുടെ ആനന്ദ കണ്ണീർ തുടച്ച് ജാൻവി കപൂർ

അമ്മ തങ്ങളെ വിട്ടുപോയെങ്കിലും അമ്മയുടെ ഓർമ്മകളിൽ ജീവിക്കുകയാണ് ജാൻവിയും ഖുഷിയും. സുഹൃത്തുക്കളെ പോലെയാണ് താനും മക്കളുമെന്ന് പലതവണ ശ്രീദേവിയും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ അമ്മയുടെ പ്രിയപ്പെട്ട വസ്ത്രങ്ങൾ അണിഞ്ഞ് അമ്മയെ അനുസ്മരിപ്പിക്കുകയാണ് ഇരുവരും.

Read more: അമ്മയുടെ കൈ വിടാതെ: ശ്രീദേവിയുടെ മകൾ ഖുഷി കപൂറിന്‍റെ മൊബൈലിലെ ചിത്രം പറയുന്നത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook