അന്തരിച്ച നടി ശ്രീദേവിക്ക് ആദരാഞ്ജലികളര്‍പ്പിക്കാന്‍ ചെന്നൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തമിഴിലെ പ്രമുഖ താരങ്ങള്‍ പങ്കെടുത്തു. ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍, മക്കള്‍ ജാന്‍വി, ഖുഷി എന്നിവരും, കപൂര്‍ കുടുംബാംഗങ്ങളും ഇന്നലെ ചെന്നൈയിലെ ശ്രീദേവിയുടെ വസതിയില്‍ എത്തി.
മുംബൈയില്‍ നിന്നും ശ്രീദേവിയുടെ അടുത്ത സുഹൃത്തുക്കള്‍ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കാനായി ചെന്നൈയിൽ എത്തിയിരുന്നു.
തമിഴിലെ ഒട്ടുമിക്ക അഭിനേതാക്കളും, ശ്രീദേവിക്കൊപ്പം പ്രവര്‍ത്തിച്ച സിനിമയുടെ പിന്നണിയിലുള്ളവരും, ടെക്‌നിക്കല്‍ വിഭാഗത്തിലുള്ളവരുമുള്‍പ്പെടെ നിരവധി പേര്‍ പാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തു.
താരങ്ങളായ സൂര്യ, ജ്യോതിക, പ്രഭുദേവ, ശ്രീകാന്ത്, കാര്‍ത്തി, അജിത്, ശാലിനി, സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍, സംവിധായകന്‍ കെ. ഭാഗ്യരാജ്, രജനികാന്തിന്റെ ഭാര്യ ലത രജനികാന്ത്, മീന, രാധിക ശരത് കുമാര്‍, സുഹാസിനി, അരുണ്‍ വിജയ്, കെ.എസ് രവികുമാര്‍, മനീഷ് മല്‍ഹോത്ര തുടങ്ങി നിരവധി പേര്‍ ശ്രീദേവിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ എത്തി.
അടയാറിലെ ക്രൗണ്‍ പ്ലാസയില്‍ വച്ചാണ് പ്രാര്‍ത്ഥനാ യോഗം നടന്നത്. തമിഴ് ആചാരങ്ങള്‍ അനുസരിച്ചായിരുന്നു ചടങ്ങുകള്‍. ബോണിയുടെ സഹോദരന്‍ സഞ്ജയ് കപൂറും അടുത്ത കുടുംബാംഗങ്ങളും എത്തിയിട്ടുണ്ട് എത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ഭര്‍ത്താവ് ബോണി കപൂര്‍ ശ്രീദേവിയുടെ ചിതാഭസ്മം രാമേശ്വരത്തും ഹരിദ്വാറിലും നിമജ്ജനം ചെയ്തത്.
ചിത്രങ്ങൾക്ക് കടപ്പാട്: ട്വിറ്റർ