താന്‍ വേഷമിട്ട മുന്നൂറാമത്തെ ചിത്രം ‘മോം’ തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോഴും നടി ശ്രീദേവി വിഷമത്തിലാണ്. ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിച്ച പാക്കിസ്ഥാൻ താരങ്ങള്‍ക്ക് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്താനാകില്ലെന്നതാണ് ശ്രീദേവിയെ വിഷമിപ്പിക്കുന്നത്. ഉറി ആക്രമണത്തിനു ശേഷമുണ്ടായ വിസ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ചിത്രത്തില്‍ മകളുടെ വേഷത്തില്‍ എത്തിയ സജല്‍ അലിക്കും ഭര്‍ത്താവായി അഭിനയിച്ച അദ്നാന്‍ സിദ്ദീഖിക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ കഴിയാത്തത്. ഒരു ടിവി ഷോയില്‍ ഇക്കാര്യം തുറന്നു പറഞ്ഞുകൊണ്ട് ശ്രീദേവി പൊട്ടിക്കരഞ്ഞു.

”സജല്‍, എന്റെ പ്രിയപ്പെട്ട മകളേ… ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. എന്തു കൊണ്ടാണ് ഞാനിത്രയും വികാരാധീനയാകുന്നതെന്നറിയില്ല. നിങ്ങള്‍ കൂടെയുണ്ടായിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിച്ചു പോകുന്നു. ഈ ചിത്രത്തിനു വേണ്ടിയുള്ള നി്ങ്ങളുടെ കഷ്ടപ്പാടുകള്‍ പറഞ്ഞറിയിക്കാനാകില്ല. നിങ്ങളില്ലായിരുന്നെങ്കില്‍ ഈ ചിത്രം ഒരിക്കലും പൂര്‍ത്തിയാകില്ലായിരുന്നു. ഈ പ്രിയപ്പെട്ട നിമിഷത്തിനു വേണ്ടിയായിരുന്നല്ലോ നമ്മള്‍ ഇത്രയും നാള്‍ കാത്തിരുന്നത്. ഞാന്‍ നിങ്ങളെ മിസ്സ് ചെയ്യുന്നു.’ നിറകണ്ണുകളോടെ ശ്രീദേവി പറഞ്ഞു.

നേരത്തേ ഇന്ത്യന്‍ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ സജലുമായുള്ള അടുപ്പത്തെക്കുറിച്ച് ശ്രീദേവി പറഞ്ഞിരുന്നു. ‘ചിത്രീകരണത്തിന്റെ തുടക്കം മുതല്‍ക്കേ ഞങ്ങള്‍ വളരെ അടുത്തിരുന്നു. ജാന്‍വിയും ഖുഷിയും സജലുമായി വളരെ സൗഹാര്‍ദത്തിലായിരുന്നു. അകലെയാണെങ്കിലും അവളെന്റെ മകള്‍ തന്നെയാണ്. ചിത്രത്തില്‍ മികച്ച പ്രകടനമാണ് സജല്‍ കാഴ്ചവച്ചിരിക്കുന്നത്. എന്നാല്‍ വിജയാഘോഷങ്ങല്‍ പങ്കെടുക്കാന്‍ അവള്‍ ഞങ്ങള്‍ക്കൊപ്പമില്ലെന്നത് ദുഃഖകരമാണ്.’

അതേസമയം തനിക്ക് ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ അവസരം നല്‍കിയ ബോണി കപൂറിനും ശ്രീദേവിക്കും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ചുകൊണ്ട് അദ്‌നാന്‍ സിദ്ദീഖ് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പിട്ടു. ഈ കഥാപാത്രം തന്നിലേക്കെത്തിയതും ഷൂട്ടിങിനായി ലൊക്കേഷനിലേക്കുള്ള വരവുമൊന്നും അത്ര എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം എഴുതി. ‘എന്നെ അഭിനയത്തിന്റെ പ്രധാന പാഠങ്ങള്‍ പഠിപ്പിച്ച ബോണി കപൂറും, ലോകത്തെ ഏക്കാലത്തെയും മിക്കനടിയുമായ ശ്രീദേവിയുമില്ലെങ്കില്‍ ഈ ചിത്രം സാധ്യമാകില്ലായിരുന്നു.’ ചിത്രത്തില്‍ തന്റെ മകളുടെ കഥാപാത്രമായി എത്തിയ സജല്‍ അലിക്കും സംവിധായകന്‍ രവി ഉദ്യാവാറിനും അദ്‌നാന്‍ സിദ്ദീഖി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നന്ദി അറിയിച്ചു.

The curtains have been unveiled, the reviews have kicked in & the masses have spoken, #MOM is received phenomenally worldwide! Where to begin & how to sum up such a project is story in itself. Getting the call for this character, gearing up for the workshops, getting to know the finest in our business & being expected to deliver my best was certainly not easy. However, it would have been impossible if it wasn't for people like #BoneyKapoor Sb, the man who taught me quite a few things about filmmaking, #SriDevi gee, who proved why she was & is one of the best the world will ever see & undoubtedly, our home grown bundle of exceptional talent @sajalaly, who didn't allow a single scene to be ordinary, these were my beacons throughout this project & the man who didn't give up on anyone of us, the captain of the ship, our director #RaviUdyawar was an iceberg when it came to tackling petty to big issues & guided us all to victory. I have to thank the entire crew, which put up with my demands, who looks after me as I was a family member, people I spent countless days & nights prepping me up for a scene, feeding me with my choice of food, fulfilling my extraordinary cravings for coffee, I couldn't have performed if it wasn't you guys, #teamMOM deserves an applause. And finally, YOU ALL! All the efforts that we as actors make is to bring a smile on your face, make you forget all your worries for those 3 hours in cinema, try to console some of you with our loud expressions & try to relate to some of you with our characters, if you don't approve of what we do, we would stand no where. For all the love that you have shown me from across the globe has humbled me, proved me again how small I am in front you all, thank you very much for your support & wishes. #MOM is running with packed houses in a cinema near you. Don't miss out on the biggest blockbuster of the year! #Thankyou #AdnanSiddiqui #Mom

A post shared by Adnan Siddiqui (@adnansid1) on

”എന്നെ സ്വന്തം കുടുംബാംഗത്തെ പോലെ സ്‌നേഹിക്കുകയും പരിപാലിക്കുകയും എനിക്കിഷ്ടമുള്ള ആഹാരം നല്‍കുകയും ചെയ്ത ചിത്രത്തിന്റെ മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി പറയുന്നു. നിങ്ങളല്ലായിരുന്നു കൂടെയെങ്കില്‍ എനിക്കഭിനയിക്കാന്‍ സാധിക്കില്ലായിരുന്നു.’ അദ്ദേഹം കുറിച്ചു.

പാക്കിസ്ഥാനിലെ 105 തിയേറ്ററുകളില്‍ ‘മോം’ റിലീസ് ചെയ്തിരിക്കുന്നതായി ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീദേവിയെ കൂടാതെ അക്ഷയ് ഖന്ന, നവാസുദ്ദീന്‍ സിദ്ദീഖി എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. റിലീസ് ചെയ്ത് മൂന്നു ദിവസത്തിനുള്ളില്‍ എട്ട് കോടിരൂപയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook