Sridevi birth anniversary: ബോളിവുഡ് താരം ശ്രീദേവിയുടെ 56-ാം ജന്മവാർഷികമാണ് ഇന്ന്. പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് ഇന്ത്യൻ സിനിമയ്ക്ക് ശ്രീദേവി. അഞ്ചു പതിറ്റാണ്ടിനിടെ മൂന്നുറോളം ചിത്രങ്ങളിൽ അഭിനയിച്ച ബോളിവുഡിലെ ആദ്യ ലേഡീ സൂപ്പർസ്റ്റാർ. കണ്ടുകൊതി തീരും മുൻപ് മാഞ്ഞുപോയൊരു സ്വപ്നം പോലെ 2018 ഫെബ്രുവരി 24 ന് മരണത്തിന്റെ കൈപ്പിടിച്ച് ശ്രീദേവി യാത്രയായപ്പോൾ, അപ്രതീക്ഷിതമായ ആ മരണം ആരാധകരിൽ ഏൽപ്പിച്ച നടുക്കം ചെറുതല്ല.
ശ്രീദേവി വിടപറഞ്ഞ് ഒരു വർഷം കഴിയുമ്പോഴും താരത്തിന്റെ ഓർമ്മകളിലാണ് ആരാധകരും കുടുംബാംഗങ്ങളും. 56-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ശ്രീദേവിയെ അനുസ്മരിക്കുകയാണ് മക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധകരുമെല്ലാം.
Rare photos of Sridevi ശ്രീദേവിയുടെ അപൂർവ്വ ചിത്രങ്ങൾ കാണാം
1963 ആഗസ്റ്റ് 13-ന് തമിഴ് നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. ശ്രീ അമ്മയങ്കാർ അയ്യപ്പൻ എന്നായിരുന്നു ശ്രീദേവിയുടെ ആദ്യത്തെ പേര്. നാലാം വയസ്സിൽ ‘കന്ദൻ കരുണായ്’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടെ അരങ്ങേറ്റം. 1967-ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത കമലഹാസൻ നായകനായി അഭിനയിച്ച ‘മൂണ്ട്രു മുടിച്ചു’ എന്ന ചിത്രത്തിലാണ് നായികയായി അഭിനയിച്ചത്.










Read more: ആ കൈകളുടെ സുരക്ഷയിൽ ഞാനെന്നും; ശ്രീദേവിയെ ഓർത്ത് മകൾ ജാൻവി