/indian-express-malayalam/media/media_files/uploads/2018/07/sri-reddy-vishal.jpg)
തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സുപ്രധാന വെളിപ്പെടുത്തലുകള്‍ നടത്തി വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് നടി ശ്രീറെഡ്ഡി. നേരത്തേ തെലുങ്കില്‍ നിന്നുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തിയ നടി ഇപ്പോള്‍ തമിഴ് സിനിമാ മേഖലയില്‍ നിന്നും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ്. നടന്‍ ശ്രീകാന്ത്, സംവിധായകന്‍ എ.ആര്‍ മുരുഗദോസ്, കൊറിഗ്രാഫറും നടനുമായ രാഘവ ലോറന്‍സ് എന്നിവര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് ശ്രീ റെഡ്ഡി ആരോപിച്ചിരുന്നു.
തന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. നടനും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാലില്‍ നിന്ന് ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് ശ്രീറെഡ്ഡി കുറിച്ചു. എന്നാല്‍ തനിക്ക് തമിഴ് സിനിമയുടെ ഇരുണ്ടവശങ്ങളെ വെളിച്ചത്തുകൊണ്ടുവരാനുണ്ടെന്നും അവര്‍ പറയുന്നു.
നേരത്തെ ശ്രീറെഡ്ഡി നാനിക്കെതിരേ ആരോപണങ്ങളുമായി രംഗത്ത് വന്നപ്പോള്‍ വിശാല്‍ നാനിയെ പിന്തുണച്ചിരുന്നു. ശ്രീ റെഡ്ഡി പറയുന്ന കാര്യങ്ങളില്‍ യാതൊരു സത്യവും ഇല്ലെന്നാണ് തനിക്ക് തോന്നുന്നതായി വിശാല്‍ പറഞ്ഞിരുന്നു.
'വെറുതേ ആളുകളുടെ പേരുകള്‍ വിളിച്ചു പറയുന്നതിനു പകരം അവര്‍ തെളിവുകളുമായി വരണം. തോന്നുന്നതു പോലെ താന്‍ ലക്ഷ്യമിടുന്നവരുടെ പേരുകള്‍ വിളിച്ചു പറയുകയാണ് അവര്‍. മിക്കവാറും അവര്‍ അടുത്തതായി പറയുന്നത് എന്റെ പേരാകും,' എന്നായിരുന്നു വിശാല്‍ അന്നു പറഞ്ഞത്.
'ആരുടെ പേരാകും അടുത്തതായി അവര്‍ പറയുക എന്നറിയില്ല. പറയുന്ന കാര്യങ്ങള്‍ അവര്‍ കൃത്യമായ തെളിവുകളോടെ സമര്‍ത്ഥിക്കണം എന്നാണ് എനിക്കു തോന്നുന്നത്. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നമ്മുടെ നിയമങ്ങളെല്ലാം സ്ത്രീകള്‍ക്ക് അനുകൂലമാണ്. ഏതൊരു സ്ത്രീകയ്ക്കും ആരെക്കുറിച്ചും ആരോപണം ഉന്നയിക്കാം. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമം മുന്നോട്ടു പോകുക. പിന്നീടു മാത്രമാണ് ആരോപണ വിധേയനായ വ്യക്തിക്ക് തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം ലഭിക്കുകയുള്ളൂ. ഇത് ശരിയല്ല,' എന്നും വിശാല്‍ അന്ന് പറഞ്ഞിരുന്നു.
തമിഴ് ലീക്സ് എന്ന ഹാഷ് ടാഗോടെയാണ് ശ്രീ റെഡ്ഡി തമിഴിലെ പ്രമുഖര്‍ക്കെതിരെയുള്ള തെളിവുകള്‍ നിരത്തുന്നത്. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങളെല്ലാം രാഘവ ലോറന്‍സ് നിഷേധിച്ചിരുന്നു.
'അവര്‍ എന്റെ പേര് വിളിച്ചു പറഞ്ഞപ്പോള്‍ മുതല്‍ മാധ്യമങ്ങളോട് ഞാന്‍ നിര്‍ത്താതെ സംസാരിച്ചിരുന്നു. എന്റെ സ്വന്തം സിനിമകളുടെ തിരക്കിലായിരുന്നതിനാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ തെലുങ്കു സിനിമകളുടെ ഭാഗമല്ല. അവര്‍ പബ്ലിസിറ്റിക്കായി എന്റെ പേര് ഉപയോഗിക്കുയാണ്. മറ്റൊന്നുമല്ല. നമ്മുടെ രാജ്യത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ഇത്തരം വിഷയങ്ങള്‍ ആളുകളുടെ ശ്രദ്ധ തിരിക്കുന്നു എന്നതാണ് ഇതിലെ വിഷമിപ്പിക്കുന്ന വസ്തുത,' എന്നായിരുന്നു രാഘവ ലോറന്‍സിന്റെ പ്രതികരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.