scorecardresearch

തെലുഗ് ഇന്‍ഡസ്ട്രിയെ ഞെട്ടിച്ച് വീണ്ടും ശ്രീ റെഡ്ഢി; നാനിക്കെതിരെ ലൈംഗിക ആരോപണം

സിനിമയിലേക്കാള്‍ നന്നായി നാനി ജീവിതത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് നടി

സിനിമയിലേക്കാള്‍ നന്നായി നാനി ജീവിതത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് നടി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
തെലുഗ് ഇന്‍ഡസ്ട്രിയെ ഞെട്ടിച്ച് വീണ്ടും ശ്രീ റെഡ്ഢി; നാനിക്കെതിരെ ലൈംഗിക ആരോപണം

തെലുഗ് സിനിമാ ഇന്‍ഡസ്ട്രിയിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ വസ്ത്രം ഊരി പ്രതിഷേധിച്ച നടി ശ്രീ റെഡ്ഢി കൂടുതല്‍ ആരോപണങ്ങളുമായി വീണ്ടും രംഗത്ത്. തെലുഗിലെ മുന്‍നിര താരമായ നാനിക്കെതിരെയാണ് വിവാദ നടി രംഗത്തെത്തിയത്. നാനി നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്ന് ശ്രീ ആരോപിച്ചു. സിനിമയിലേക്കാള്‍ നന്നായി നാനി ജീവിതത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് നടി പറഞ്ഞു. നാനിയുടെ ചെയ്തിയില്‍ ഒരു പെണ്‍കുട്ടി ഇപ്പോഴും കരയുകയാണെന്നും ദൈവം വെറുതെ വിടില്ലെന്നും ശ്രീ പറഞ്ഞു.

Advertisment

ആരോപണത്തില്‍ നാനി ഇതുവരെയും പ്രതികരിച്ചിട്ടില്ല. നേരത്തെ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ തെലുഗ് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന് പുറത്ത് മേല്‍വസ്ത്രം ഊരിക്കളഞ്ഞ് നടി പ്രതിഷേധിച്ചത് വാര്‍ത്തയായിരുന്നു. ടോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ ഫിലം ചേംബര്‍ തുടരുന്ന മൗനത്തിനെതിരെയാണ് തന്റെ പ്രതിഷേധമെന്ന് ശ്രീ റെഡ്ഢി മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥലത്ത് ഏറെ നേരം തുടര്‍ന്ന ശ്രിയയെ പിന്നീട് പൊലീസ് എത്തിയാണ് അറസ്റ്റ് ചെയ്ത് നീക്കിയത് . നാളേറെയായി സിനിമ രംഗത്ത് കാസ്റ്റിംഗ് കൗച്ച് വിവാദം കത്തിപ്പടർന്നിട്ട്. എന്നാൽ തെലുങ്ക് സിനിമ മേഖലയിൽ അങ്ങനൊരു പ്രശ്‌നമില്ലെന്ന് പറഞ്ഞു നടി രാകുൽ പ്രീത് രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ശ്രീ റെഡ്ഢി സംസാരിക്കുകയും സംവിധായകൻ കമ്മൂലയുടെ പേര് നേരിട്ട് പരാമര്‍ശിക്കാതെ അദ്ദേഹത്തിനെതിരേ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. സംവിധായകന്‍ തന്നെ ചില കഥാപാത്രങ്ങള്‍ വച്ചു നീട്ടി പ്രലോഭിപ്പിക്കാന്‍ നോക്കിയെന്നും താന്‍ വഴങ്ങിയില്ലെന്നും ശ്രീ വെളിപ്പെടുത്തി.

ശ്രീയുടെ ആരോപണങ്ങള്‍ വലിയ ചര്‍ച്ചയായപ്പോള്‍ വിശദീകരണവുമായി ശേഖര്‍ രംഗത്തെത്തി. തന്നെ ആക്രമിക്കുന്നതില്‍ ശ്രീക്ക് വ്യക്തിപരമായി നേട്ടമുണ്ടെന്ന് കരുതുന്നതായി ശേഖര്‍ പറഞ്ഞു. 'ആ സ്ത്രീ പച്ചക്കള്ളം പറയുകയാണ്. എന്റെ സിനിമകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അറിയാം. അവിടെ സ്ത്രീകളെയും പുരുഷന്‍മാരെയും ഒരുപോലെയാണ് കരുതുന്നത്. എന്റെ വ്യക്തിത്വം കാത്ത് സൂക്ഷിക്കാന്‍ മരിക്കാന്‍ പോലും ഞാന്‍ തയ്യാറാണ്. ഇത്തരത്തിലുള്ള കള്ളങ്ങള്‍ ആഘോഷിക്കുമ്പോള്‍ വേദനിക്കുന്ന ഒരു കുടുംബം എനിക്കൊപ്പമുണ്ട്. ഒന്നുകില്‍ മാപ്പ് പറയുക, ആരോപണങ്ങള്‍ പിന്‍വലിക്കുക അല്ലെങ്കില്‍ നിയമനടപടി നേരിടാന്‍ തയ്യാറാകുക', ശേഖര്‍ കൂട്ടിച്ചേര്‍ത്തു. അരവിന്ദ് 2 എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശ്രീ.

Sexual Abuse Telugu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: