/indian-express-malayalam/media/media_files/uploads/2023/10/busan-paradise.jpg)
Photo. Newton Cinema/Instagram
വിഖ്യാത ശ്രീലങ്കൻ ഫിലിം മേക്കർ പ്രസന്ന വിതാനഗെ സംവിധാനം ചെയ്ത 'പാരഡൈസി'ന് ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം. 28-ാമത് ബുസാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള കിം ജിസെയോക്ക് അവാർഡ് ആണ് പാരസൈഡ് കരസ്ഥമാക്കിയത്.
ചലച്ചിതോത്സവ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് പ്രസന്ന വിതാനഗെ. കേരള രാജ്യാന്തര ചലച്ചിതോത്സവതിലെ സ്ഥിരം സാന്നിധ്യവുമാണ് അദ്ദേഹം. മലയാളി താരങ്ങളെ വച്ചാണ് തന്‍റെ പുതിയ ചിത്രം അദ്ദേഹം അണിയിച്ചൊരുക്കിയിരിക്കുന്നത്. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് 'പാരഡൈസിലെ' കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീകർ പ്രസാദും നിർവഹിച്ചിരിക്കുന്നു.
ശ്രീലങ്കൻ അഭിനേതാക്കളായ മഹേന്ദ്ര പെരേര, ശ്യാം ഫെർണാൻഡോ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി, സിംഹള എന്നീ ഭാഷകളിലായി ചിത്രീകരിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് ന്യൂട്ടൺ സിനിമയാണ്. സംവിധായകൻ മണിരത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
'പാരഡൈസ് എന്ന മനോഹരമായ ഈ ചിത്രത്തിന്റെ മുഴുവൻ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അഭിനന്ദിക്കുന്നു. ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് അവാർഡ് ചിത്രം നേടി. ഈ രത്‌നം 'നിർമ്മിച്ചതിൽ' പ്രസന്ന സാറിനെ ഓർത്തും വഴിത്തിരിവായി മാറുന്ന സിനിമകൾ നിർമ്മിച്ച് വിജയക്കുതിപ്പ് തുടരുന്ന ന്യൂട്ടൺ സിനിമയുടെ ആന്റോയെ ഓർത്തും എനിക്ക് അഭിമാനമുണ്ട്. ചിത്രത്തിലെ താരങ്ങൾക്കും അഭിനന്ദനങ്ങൾ, എന്റെ ഹോമി റോഷൻ മാത്യു, എന്റെ ഗേൾ ദർശന രാജേന്ദ്രൻ... ഛായാഗ്രഹണത്തിലൂടെ നിങ്ങളൊരുക്കിയ വിഷ്വൽ ട്രീറ്റിന് അഭിനന്ദനങ്ങൾ രാജീവ് രവി,' എന്നാണ് ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് കുറിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.