വീടിനുള്ളിൽ എന്തിനാണ് ഇത്രയും മേക്കപ്പ്; പരിഹാസത്തിന് ചുട്ട മറുപടി നൽകി നടി ശ്രീയ

ശ്രീയയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെയാണ് താരത്തിന്റെ മേക്കപ്പിനെ പരിഹസിച്ചു കൊണ്ടുള്ള കമന്റ് പ്രത്യക്ഷപ്പെട്ടത്

Sreeya Remesh, Sreeya Remesh photos, Sreeya Remesh latest photos, Sreeya Remesh viral comment, ശ്രീയ രമേഷ്, indian express malayalam, IE malayalam

സെലബ്രിറ്റികളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ താരങ്ങളെ പരിഹസിച്ചു കൊണ്ട് നെഗറ്റീവ് കമന്റുകൾ​ ഇടുന്നവരെ ധാരാളമായി കാണാം. പലപ്പോഴും അത്തരം കമന്റുകൾ കണ്ടില്ലെന്ന് നടിക്കുകയാണ് പല സെലബ്രിറ്റികളും ചെയ്യാറുള്ളത്. എന്നാൽ തന്റെ മേക്കപ്പിനെ പരിഹസിച്ച ആൾക്ക് നടി ശ്രീയ രമേഷ് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

“പുതിയ കോവിഡ് കേസുകളും ടി പി ആറും കുറഞ്ഞെങ്കിലും മരണനിരക്ക് കൂടിക്കൂടി വരുന്നു. ഇപ്പോഴും മറ്റുള്ളവർ പറഞ്ഞും, കാണിച്ചുകൊടുത്തും മാത്രം മാസ്ക് ഇടുകയും കൈ കഴുകുകയും ചെയ്യുകയുള്ളൂ എന്നു ശഠിക്കുന്നവർ ബുദ്ധിക്ക് എന്തോ കുഴപ്പമുള്ളവർ ആണെന്ന് തോന്നുന്നു …അല്ലേ സുഹൃത്തുക്കളെ?(ഞാൻ വീട്ടിലാണ്, മതിലിനുള്ളിലാണ് , രണ്ടു മീറ്റർ അടുത്ത് ആരുമില്ല),” എന്ന അടിക്കുറിപ്പോടെ ശ്രീയ ഷെയർ ചെയ്ത ചിത്രത്തിനു താഴെയാണ് അൽപ്പം പരിഹാസ്യമായ കമന്റുമായി ഒരാൾ എത്തിയത്. “വീടിനുള്ളിൽ ആണേൽ എന്തിനാ ചേച്ചിയേ ഇത്രയും മേക്കപ്പ്? എന്ത് പ്രഹസനം ആണ് ഷാജി,” എന്നായിരുന്നു കമന്റ്.

“ഒരു പെണ്ണു വീട്ടിൽ മേക്കപ്പ് ഇട്ടു ഫോട്ടോ എടുത്താൽ അത് തോൽവി, എന്നാൽ ഒരു ആണ് കളറും അടിച്ച് വീട്ടിൽ ഫോട്ടോ എടുത്താൽ അത് ജയം… താനൊക്കെ എന്ത് ജീവികളാടോ?” എന്നായിരുന്നു ശ്രീയയുടെ മറുപടി.

വളരെ അവിചാരിതമായി സിനിമയിലെത്തിയ നടിയാണ് ശ്രീയ. മോഹൻലാൽ, മഞ്ജുവാര്യർ, സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീയയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് വേട്ട, ഒടിയൻ, ഒപ്പം തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. പൃഥ്വിരാജ് ചിത്രം ലൂസിഫറിൽ ശ്രീയ അവതരിപ്പിച്ച ഗോമതി എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Read more: ആ ജനതയോട് ഇങ്ങനെ ചെയ്യരുത്; ലക്ഷദ്വീപുകാർക്ക് വേണ്ടി പൃഥ്വിയുടെ തുറന്ന കത്ത്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sreeya remesh lucifer actress viral reply

Next Story
ആ ജനതയോട് ഇങ്ങനെ ചെയ്യരുത്; ലക്ഷദ്വീപുകാർക്ക് വേണ്ടി പൃഥ്വിയുടെ തുറന്ന കത്ത്prithvi, club house fake account
The moderation of comments is automated and not cleared manually by malayalam.indianexpress.com