scorecardresearch

ശ്രീവിദ്യയ്ക്ക് ആശംസകളുമായി വീഡിയോ കോളിൽ സുരേഷ് ഗോപി; വീഡിയോ

ശ്രീവിദ്യയുടെ വരൻ രാഹുൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നായകൻ സുരേഷ് ഗോപിയാണ്

ശ്രീവിദ്യയ്ക്ക് ആശംസകളുമായി വീഡിയോ കോളിൽ സുരേഷ് ഗോപി; വീഡിയോ

ഫ്ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. ഞായറാഴ്ചയായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം.സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ വരൻ. 2019 ൽ റിലീസിനെത്തിയ ജീംബൂബയാണ് രാഹുലിന്റെ ആദ്യ സംവിധാന ചിത്രം.സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള 251 എന്ന ചിത്രത്തിന്റെ തിരക്കിലാണ് രാഹുലിപ്പോൾ. വിവാഹ നിശ്ചയത്തിന് സുരേഷ് ഗോപിയെയും താരങ്ങൾ ക്ഷണിച്ചിരുന്നു. എന്നാൽ ചടങ്ങിന് എത്തിച്ചേരാനാകാത്തതിനാൽ വീഡിയോ കോളിലെത്തി ശ്രീവിദ്യയ്ക്കും വരനും ആശംസകളറിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി.

മോതിരം മാറലിനു ശേഷം വളരെ അപ്രതീക്ഷിതമായിട്ടാണ് സുരേഷ് ഗോപി കോളിൽ വന്നത്. ശ്രീവിദ്യ തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സുരേഷ് ഗോപിയ്ക്ക് പരിചയപ്പെടുത്തുന്നത് വീഡിയോയിൽ കാണാം. ഇരുവരും തങ്ങളുടെ നിശ്ചയത്തിന് അണിഞ്ഞ മോതിരവും സുരേഷ് ഗോപിയെ കാണിക്കുന്നുണ്ട്. ദമ്പതികളാകാൻ പോകുന്നവർക്ക് ആശംസകൾ അറിയിക്കാനും താരം മറന്നില്ല.

ആറു വർഷത്തെ പ്രണയമാണ് ഇപ്പോൾ വിവാഹത്തിൽ കൊണ്ടെത്തിച്ചതെന്ന് ശ്രീവിദ്യ പറഞ്ഞിരുന്നു.കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. തങ്ങളുടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ പ്രണയത്തിലാണെന്ന കാര്യം അറിയാമായിരുന്നെന്ന് ശ്രീവിദ്യ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ ആണ് ശ്രീവിദ്യയുടെ പുതിയ ചിത്രം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sreevidya and rahul ramachandran engagement blessed by actor suresh gopi