ഹിന്ദിയിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് 12ലാണ് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരമായ എസ്.ശ്രീശാന്തുളളത്. ബിഗ് ബോസിലെ ശ്രീശാന്തിന്റെ പ്രകടനത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. തുടക്കം മുതലേ വിവാദത്തിന് ശ്രീശാന്ത് തിരി കൊളുത്തിയിരുന്നു. സഹ മത്സരാര്‍ത്ഥികളുമായുളള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ബിഗ് ബോസ് ഹൗസ് വിടുമെന്നും ശ്രീശാന്ത് ഭീഷണി ഉയര്‍ത്തിയിരുന്നു.

തന്റെ ഭാര്യയായ ഭുവനേശ്വരിയെ കുറിച്ച് ശ്രീശാന്ത് ബിഗ് ബോസ് ഹൗസില്‍ നിരന്തരം സംസാരിക്കാറുണ്ട്. 7 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് 2013ല്‍ ഇരുവരും വിവാഹിതരായത്. എന്നാല്‍ നികേഷ പട്ടേല്‍ എന്ന നടി ശ്രീശാന്തിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലൂടെ ശ്രീശാന്തിനെതിരെ നികേഷ രംഗത്ത് വന്നതായാണ് പിങ്ക്‍വില്ല ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭുവനേശ്വരിയുമായി അടുപ്പം ഉണ്ടായിരുന്ന കാലം തന്നെ താനുമായി ശ്രീശാന്ത് ബന്ധം പുലര്‍ത്തിയതായാണ് നികേഷ അഭിമുഖത്തില്‍ പറഞ്ഞത്. ഭുവനേശ്വരിയുമായി ശ്രീശാന്ത് പ്രണയത്തിലായിരുന്ന കാലം തന്നെ തങ്ങള്‍ ഒരുമിച്ചാണ് ജീവിച്ചിരുന്നതെന്ന് നടി വെളിപ്പെടുത്തി. തങ്ങളുടെ ബന്ധം തകര്‍ന്നതിന് ശേഷം താന്‍ അതിജീവിച്ചത് ഏറെ ബുധിമുട്ടിയാണെന്നും നികേഷ പറഞ്ഞു.

Actress Nikesha Patel New Latest Hot Photo Shoot ULTRA HD Photos

ഭുവനേശ്വരിയെ താന്‍ അഗാധമായി പ്രണയിക്കുന്നുണ്ടെന്ന ശ്രീശാന്തിന്റെ ബിഗ് ബോസിലെ വാക്കുകള്‍ തന്നെ അതിശയപ്പെടുത്തിയതായും നികേഷ വ്യക്തമാക്കി. ഭുവനേശ്വരിയെ അത്രയ്ക്ക് ഇഷ്ടമായിരുന്നെങ്കില്‍ പിന്നെ താനുമായി എന്താണ് അന്ന് ശ്രീശാന്ത് കാണിച്ചതെന്നും നികേഷ ചോദിച്ചു.

‘ശ്രീശാന്ത് പോയതിന് ശേഷം അദ്ദേഹത്തെ കാണാതെ ഞാന്‍ അനുഭവിച്ച മനോവിഷമം ഏറെയാണ്. വളരെ പണിപ്പെട്ടാണ് ഞാന്‍ അതിനെ അതിജീവിച്ചത്. ഭുവനേശ്വരിയെ അത്രയ്ക്ക് ഇഷ്ടമാണെന്ന് പറയുന്ന ശ്രീശാന്ത് അന്ന് അവരുമായി പ്രണയം ഉണ്ടായിരുന്ന കാലത്ത് എന്നോട് കാണിച്ചത് എന്താണെന്ന് ഓര്‍ത്ത് അതിശയപ്പെട്ട് പോകുന്നു. ഞങ്ങളുടെ ബ്രേക്ക് അപ്പിന് ശേഷവും എനിക്ക് ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളില്‍ ഒന്നാണിത്,’ താനുമായുളള ബന്ധം ഉപേക്ഷിച്ചതിന് ശ്രീശാന്ത് മാപ്പ് പറണമെന്നും നികേഷ ആവശ്യപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ