/indian-express-malayalam/media/media_files/uploads/2018/09/sreesanth-2.jpg)
ബിഗ് ബോസിന്റെ ആദ്യ മലയാളം സീസണ്‍ അവസാനിച്ചെങ്കിലും ഒരു മലയാളി ഇപ്പോഴും ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. ഹിന്ദി ബിഗ് ബോസിലെ പ്രകടനങ്ങളിലൂടെ മുന്‍ ഇന്ത്യന്‍ പേസറായ മലയാളി ശ്രീശാന്താണ് വാര്‍ത്തകളില്‍ നിറയുന്നത്. സീസണിന്റെ തുടക്കം മുതല്‍ തന്നെ ശ്രീശാന്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ചൂടന്‍ സ്വഭാവവും ഇടയ്ക്കിടക്ക് പുറത്ത് പോകുമെന്ന ഭീഷണികളുമാണ് ശ്രീയെ ബിഗ് ബോസിലേയും വിവാദ നായകനാക്കിയിരിക്കുന്നത്.
ഇതിനിടെ ശ്രീയുടെ പ്രതിഫലത്തെ ചൊല്ലിയും പലതരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. ശ്രീശാന്തിനാണ് ബിഗ് ബോസില്‍ ഏറ്റവും കുറവ് പ്രതിഫലമെന്നായിരുന്നു ആദ്യം ഉയര്‍ന്നു വന്ന വിവാദം. രണ്ട് ലക്ഷമാണ് ശ്രീയുടെ പ്രതിഫലമെന്നായിരുന്നു അന്ന് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. എന്നാല്‍ പിന്നീടത് തെറ്റാണെന്നും ബിഗ് ബോസില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നയാള്‍ ശ്രീയാണെന്നുമായി. 50 ലക്ഷമാണ് ശ്രീശാന്തിന്റെ പ്രതിഫലമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.
ഇപ്പോഴിതാ തന്റെ പ്രതിഫലം എത്രയാണെന്ന് ശ്രീശാന്ത് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. പരുപാടിയ്ക്കിടെ സഹ താരവുമായുണ്ടായ ചൂടന്‍ സംവാദത്തിനിടെയായിരുന്നു ശ്രീശാന്ത് തന്റെ പ്രതിഫല വിവരം പുറത്ത് വിട്ടത്. ശ്രീയുടെ വാക്കുകള്‍ പ്രകാരം 2.5 കോടിയാണ് പ്രതിഫലം.
ബിഗ് ബോസ് 12 ലെ മറ്റൊരു മത്സരാര്‍ത്ഥിയായ സുര്‍ബിയുമായി വഴക്കിടുന്നതിനിടെയാണ് ശ്രീശാന്ത് തനിക്ക് 2.5 കോടി ലഭിക്കുന്നുണ്ടെന്ന് പറഞ്ഞത്. ബിഗ് ബോസ് നിയമം ലംഘിച്ച് പ്രതിഫല വിവരം പുറത്ത് വിട്ട ശ്രീശാന്തിനെതിരെ അവതാരകനായ സല്‍മാന്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ശ്രീയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവേരയും ലഭിച്ചിട്ടില്ല.
അതേസമയം, പരുപാടിയില്‍ സല്‍മാന്‍ ഖാന്‍ സുര്‍ബിയോട് പക്ഷപാതം പ്രകടിപ്പിക്കുന്നുവെന്നും ശ്രീശാന്തിനെ മനപ്പൂര്‍വ്വം ആക്രമിക്കുവാണെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ശ്രീശാന്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
#SurbhiRana nahi chhod rahi ek bhi mauka @sreesanth36 ko Kaal Kothri mein pareshaan karne ka! Kya hoga isja anjaam? Dekhiye #WeekendKaVaar with @BeingSalmanKhan to find out. #BB12#BiggBoss12@iamappyfizz@oppomobileindia@TheGarnierMan@letsdroompic.twitter.com/dgGZGhW5Yo
— COLORS (@ColorsTV) October 20, 2018
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us