/indian-express-malayalam/media/media_files/uploads/2018/12/sreesanth-Sreesanth-759-003.jpg)
ബിഗ് ബോസ് ഹിന്ദി 12ാം സീസണിലെ ഫസ്റ്റ് റണ്ണര്‍-അപ് ആയാണ് മലയാളി മുന്‍ ക്രിക്കറ്റ് താരം എസ്, ശ്രീശാന്ത് തിരഞ്ഞെടുക്കപ്പെട്ടത്. ടെലിവിഷന്‍ താരം ദീപിക കക്കര്‍ ഇബ്രാഹിം ആണ് ബിഗ് ബോസ് കിരീടം ചൂടിയത്. ട്രോഫിയും 30 ലക്ഷം രൂപയും നേടിയാണ് ദീപിക കക്കര്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും മടങ്ങിയത്.
ബിഗ് ബോസില്‍ വളരെ ശ്രദ്ധേയമായ യാത്രയായിരുന്നു ശ്രീശാന്ത് നടത്തിയത്. വിവാദ ക്രിക്കറ്റ് താരത്തില്‍ നിന്നും ബിഗ് ബോസിലെ ഒഴിച്ച് മാറ്റാന്‍ പറ്റാത്ത മത്സരാര്‍ത്ഥിയായി ശ്രീശാന്ത് വേഗത്തിലാണ് വളര്‍ന്നത്.
തുടക്കത്തില്‍ തന്നെ പരിപാടി നിര്‍ത്തി പുറത്ത് പോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ശ്രീശാന്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കൂടുതല്‍ ടാസ്കുകളും പാതി വഴിയില്‍ ഉപേക്ഷിച്ചത് ശ്രീശാന്താണ്. വൈകാരിക പ്രകടനങ്ങളിലൂടെ ബിഗ് ബോസ് എപ്പിസോഡുകളില്‍ അദ്ദേഹം നിറഞ്ഞുനിന്നു. ദീപികയുമായുളള ആത്മബന്ധമാണ് ശ്രീശാന്തിന്റെ ബിഗ് ബോസിലെ നിലനില്‍പ്പിനെ ഏറ്റവും കൂടുതല്‍ സഹായിച്ചത്. പരിപാടിയുടെ തുടക്കം മുതല്‍ ഇരുവരും നല്ല ബന്ധം കെട്ടിപ്പടുത്തു. ഈ സീസണിലെ ശ്രദ്ധേയമായ ഭാഗവും ഇരുവരുടേയും സഹോദരി-സഹോദര ബന്ധമായിരുന്നു.
/indian-express-malayalam/media/media_files/uploads/2018/12/idiva_sreeshanth_deepika_lead1.jpg)
ശ്രീശാന്തിന്റെ ബിഗ് ബോസിലെ യാത്രയ്ക്ക് മൈലേജ് നല്‍കിയ മറ്റൊരു കാര്യം അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറിനെ കുറിച്ചുളള വെളിപ്പെടുത്തലുകളായിരുന്നു. മുമ്പെങ്ങും എവിടെയും പറഞ്ഞിട്ടില്ലാത്ത തന്റെ ജീവിതാനുഭവങ്ങള്‍ അദ്ദേഹം മറ്റ് മത്സരാര്‍ത്ഥികളുമായി പങ്കുവെച്ചു. ഒത്തുകളി ആരോപിക്കപ്പെട്ടതും. ജയിലില്‍ കഴിയേണ്ടി വന്നതും, ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തയതും, ഹര്‍ഭജനുമായുണ്ടായ തര്‍ക്കവും ഒക്കെ ശ്രീശാന്ത് വിശദീകരിച്ചു. ഈ വിഷയങ്ങളില്‍ ശ്രീശാന്തിന്റെ ഭാഗം ആദ്യമായി പ്രേക്ഷകര്‍ കേട്ടതും ബിഗ് ബോസിലൂടെയായിരുന്നു.
പ്രേക്ഷകരുടെ സഹതാപം ലഭിക്കാനാണ് പഴയ കാര്യങ്ങള്‍ പറയുന്നതെന്ന ആരോപണത്തിനും ശ്രീശാന്ത് നിഷേധിച്ചെങ്കിലും യഥാര്‍ത്ഥ താന്‍ എന്താണെന്ന് ജനങ്ങളെ അറിയിക്കാനാണ് ഈ പരിപാടിയില്‍ വന്നതെന്നും വിശദീകരിച്ചു. ശ്രീശാന്തിനയും ദീപിക കക്കറിനേയും കൂടാതെ കരണ്‍വീര്‍ ബോഹ്റ, റോമില്‍ ചൌധരി. ദീപക് താക്കൂര്‍ എന്നിവരും ഫൈനലില്‍ ഉണ്ടായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.