scorecardresearch

പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്ക് പ്രണാമം, ആ തൂലികയും അഭിനയശൈലിയും എന്നും കൂടെയുണ്ടാകും: സുരേഷ് ഗോപി

സ്നേഹത്തോടെ ഉപദേശിക്കാനും, പരിഭവം തോന്നാത്തവിധം വഴക്ക് പറയാനും ഇനി ശ്രീനിയേട്ടൻ ഇല്ലെന്ന് നടൻ ദിലീപ് കുറിച്ചു

സ്നേഹത്തോടെ ഉപദേശിക്കാനും, പരിഭവം തോന്നാത്തവിധം വഴക്ക് പറയാനും ഇനി ശ്രീനിയേട്ടൻ ഇല്ലെന്ന് നടൻ ദിലീപ് കുറിച്ചു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sreenivasan Suresh Gopi

ചിത്രം: ഫേസ്ബുക്ക്

ചിരിയുടെ മറുപുറത്ത് ചിന്തയുടെ കനൽ ഒളിപ്പിച്ച അതുല്യ കലാകാരൻ. ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയ്ക്കുണ്ടാക്കുന്ന നഷ്ടം ചെറുതല്ല. ഏറെ ഞെട്ടലോടെയാണ് സിനിമാ ലോകവും പ്രേക്ഷകരും അദ്ദേഹത്തിന്റെ മരണ വാർത്ത കേട്ടറിഞ്ഞത്. സിനിമ- രാഷ്ട്രീയ പ്രമുഖരടക്കം നിരവധി ആളുകളാണ് ശ്രീനിവാസന്റെ വേർപാടിൽ ദുഃഖം പങ്കുവയ്ക്കുന്നത്.

Advertisment

പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്ക് ആദരപൂർവ്വം പ്രണാമം അർപ്പിക്കുന്നതായി നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി അനുശോചന സന്ദേശത്തിൽ കുറിച്ചു. "ഹാസ്യത്തിലൂടെയും മൂർച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിക്ക് ജീവിതം കാണിച്ചുതന്ന പ്രിയപ്പെട്ട ശ്രീനിയേട്ടൻ. ലളിതമായ വാക്കുകളിൽ വലിയ സത്യങ്ങൾ ഒളിപ്പിച്ചുവെച്ച ആ തൂലികയും അഭിനയശൈലിയും എന്നും നമ്മുടെ കൂടെയുണ്ടാകും. പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്ക് ആദരപൂർവ്വം പ്രണാമം," സുരേഷ് ഗോപി കുറിച്ചു.

Also Read: വീണ്ടെടുക്കാനാവാത്ത നഷ്ടം; ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികൾക്കുള്ള പാഠപുസ്തകമെന്ന് മുഖ്യമന്ത്രി

Also Read: 'ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി'; ശ്രീനിവാസന്റെ വിയോഗത്തിൽ താരങ്ങൾ

സ്നേഹത്തോടെ ഉപദേശിക്കാനും, പരിഭവം തോന്നാത്തവിധം വഴക്ക് പറയാനും ഇനി ശ്രീനിയേട്ടൻ ഇല്ലെന്നാണ് നടൻ ദിലീപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. "എന്നും ഹൃദയത്തോട് ചേർത്ത് നിർത്തിയ ഒരാൾ ഇനി ഇല്ല എന്നറിയുമ്പോൾ വാക്കുകൾ മുറിയുന്നു.... സ്വന്തം പ്രവർത്തന മേഖലയിൽ ഇത്രയേറെ മികവ് തെളിയിച്ച മറ്റൊരാൾ ഉണ്ടോ എന്ന് തന്നെ സംശയം. എന്റെ ജീവിതത്തിലും, മലയാള സിനിമയിലും ശ്രീനിയേട്ടന്റെ സാന്നിധ്യം ഇല്ലാത്ത ശൂന്യത വളരെ വലുതായിരിക്കും. ആദരാഞ്ജലികൾ," ദിലീപ് ഫേസ്ബുക്കിൽ കുറിച്ചു.

Also Read: "അദ്ദേഹം വികാരാധീനനായി എന്നെ ഏറെനേരം കെട്ടിപ്പിടിച്ചു": ശ്രീനിവാസൻ​ രജനീകാന്തിനെ കരയിച്ചപ്പോൾ

ബാല്യകാല സിനിമാ ഓര്‍മ്മകളുടെ ഭാഗമാണ് ശ്രീനിവാസനെന്ന് ഇന്ദ്രജിത്ത് സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചു. 'അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. എല്ലാ ചിരികള്‍ക്കും വിനോദങ്ങള്‍ക്കും നന്ദി. ശ്രീനിയേട്ടനെ മിസ് ചെയ്യും, ആദരാഞ്ജലികൾ,' ഇന്ദ്രജിത്ത് കുറിച്ചു.

Read More: വെള്ളിത്തിരയിലെ 'സാധാരണക്കാരൻ'; ശ്രീനിവാസൻ എന്ന വിസ്മയം

Sreenivasan Dileep Suresh Gopi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: