ശ്രീനിവാസൻ തിരക്കഥയെഴുതി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘പവിയേട്ടന്റെ മധുരചൂരൽ’ന്റെ ട്രെയിലർ റിലീസ് ചെയ്തു. മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.

അരവിന്ദന്റെ അതിഥികൾക്ക് ശേഷം ശ്രീനിവാസൻ മുഖ്യ കഥാപാത്രമായി വരുന്ന ചിത്രമാണ് പവിയേട്ടന്റെ മധുരചൂരൽ. ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിനായി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശ്രീകൃഷണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ശ്രീനിവാസന് പുറമെ ലെനയും മുഖ്യ വേഷത്തിൽ എത്തുന്നു. വിജയരാഘവൻ, ഹരിശ്രീ അശോകൻ, ലിഷോയ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

വി സി സുധൻ, സി വിജയൻ, സുധീർ സി നമ്പ്യാർ എന്നിവർ ചേർന്ന നിർമ്മിക്കുന്ന പവിയേട്ടന്റെ മധുരചൂരലിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പി സുകുമാറാണ്‌. റഫീഖ് അഹമ്മദിന്റെ വരികൾക്ക് സി രഘുനാഥ് സംഗീതം ഒരുക്കിയിരിക്കുന്നു.

എംജി ശ്രീകുമാര്‍, കെജെ യേശുദാസ്,കെഎസ് ചിത്ര,വൃന്ദ മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററിനും മോഷൻ പോസ്റ്ററിനും നേരത്തെ മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ട്രെയിലറും അണിയറ പപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ