scorecardresearch

ആയുസ്സിലെ ഏറ്റവും വേദനയുള്ള പിറന്നാൾ; ജന്മദിനത്തിൽ അച്ഛന്റെ വിയോഗം, കരച്ചിലടക്കാനാവാതെ ധ്യാൻ

ധ്യാനിന്റെ മുപ്പത്തിയേഴാം ജന്മദിനത്തിലാണ് ശ്രീനിവാസൻ ഈ ലോകത്തോട് വിടപറഞ്ഞത്. ജന്മദിനത്തിൽ ധ്യാനിന് മുന്നിലേക്ക് എത്തിയത് അച്ഛന്റെ മരണവാർത്തയാണ്

ധ്യാനിന്റെ മുപ്പത്തിയേഴാം ജന്മദിനത്തിലാണ് ശ്രീനിവാസൻ ഈ ലോകത്തോട് വിടപറഞ്ഞത്. ജന്മദിനത്തിൽ ധ്യാനിന് മുന്നിലേക്ക് എത്തിയത് അച്ഛന്റെ മരണവാർത്തയാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sreenivasan death Dhyan

മലയാള സിനിമയിലെ ഇതിഹാസ കലാകാരൻ ശ്രീനിവാസന്റെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തുമ്പോൾ, വിധി കാത്തുവെച്ച ക്രൂരമായ യാദൃശ്ചികതയിൽ വിങ്ങുകയാണ് മകൻ ധ്യാൻ. ധ്യാനിന്റെ മുപ്പത്തിയേഴാം ജന്മദിനത്തിലാണ് ശ്രീനിവാസൻ ഈ ലോകത്തോട് വിടപറഞ്ഞത്. ജന്മദിനത്തിൽ ധ്യാനിന് മുന്നിലേക്ക് എത്തിയത് അച്ഛന്റെ മരണവാർത്തയാണ്. 

Advertisment

Also Read: പ്രിയസുഹൃത്തിനെ അവസാനമായി കാണാൻ മമ്മൂട്ടിയെത്തി; വീഡിയോ

കോഴിക്കോട്ടെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്ന ധ്യാൻ, വിവരമറിഞ്ഞ ഉടൻ തന്നെ കൊച്ചിയിലെ വീട്ടിലേക്ക് തിരിച്ചു. അച്ഛന്റെ ചേതനയറ്റ ശരീരത്തിന് അരികിലിരുന്ന് കരച്ചിലടക്കാനാവാതെ പൊട്ടിക്കരയുന്ന ധ്യാനിന്റെ ദൃശ്യങ്ങൾ കണ്ടുനിന്നവരെയെല്ലാം നൊമ്പരപ്പെടുത്തി. ഒരു ചിരിയോടെയല്ലാതെ അച്ഛനെക്കുറിച്ച് സംസാരിക്കാത്ത മകനാണ് ധ്യാൻ. ധ്യാനിന്റെ അഭിമുഖങ്ങളിലെല്ലാം എല്ലായ്പ്പോഴും ശ്രീനീവാസന്റെ കഥകളും ഇരുവർക്കുമിടയിലെ തമാശകളും പിണക്കങ്ങളുമൊക്കെ നിറഞ്ഞുനിന്നിരുന്നു.

Also Read: 'ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്, ഇല്ലാതാകുന്നത് ശരീരം മാത്രം': മഞ്ജു വാര്യർ

ഇന്ന് രാവിലെ ഡയാലിസിസിനായി പോകും വഴിയുണ്ടായ ശ്വാസതടസ്സമാണ് മരണകാരണം. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം കണ്ടനാട്ടെ വീട്ടിലെത്തിച്ചു. അവിടെ വെച്ച് മെഗാസ്റ്റാർ മമ്മൂട്ടിയും ഭാര്യ സുൽഫത്തും നേരിട്ടെത്തി അന്തിമോപചാരം അർപ്പിച്ചു. ഏറെനേരം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Also Read: 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിരാമം; ശ്രീനിവാസൻ ഇനി ഓർമ്മ

നിലവിൽ എറണാകുളം ടൗൺഹാളിൽ പൊതുദർശനം പുരോഗമിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട താരത്തെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് ടൗൺഹാളിലേക്ക് ഒഴുകിയെത്തുന്നത്. മൂന്ന് മണി വരെയാണ് ഇവിടെ പൊതുദർശനം നിശ്ചയിച്ചിട്ടുള്ളത്.

സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

മലയാള സിനിമയുടെ ഭാവുകത്വം മാറ്റിയെഴുതിയ ഈ മഹാപ്രതിഭയ്ക്ക് നാളെ നാട് വിട നൽകും. നാളെ രാവിലെ പത്ത് മണിക്ക് ഉദയംപേരൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയ ആ വലിയ കലാകാരൻ മടങ്ങുമ്പോൾ മലയാള സിനിമയ്ക്ക് ഇത് ഒരു യുഗത്തിന്റെ അന്ത്യമാണ്.

Also Read: "അദ്ദേഹം വികാരാധീനനായി എന്നെ ഏറെനേരം കെട്ടിപ്പിടിച്ചു": ശ്രീനിവാസൻ​ രജനീകാന്തിനെ കരയിച്ചപ്പോൾ

Sreenivasan Dhyan Sreenivasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: