എന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് അവൾ; പേളിയെക്കുറിച്ച് ശ്രീനിഷ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് പേളിയും ശ്രീനിഷും

pearle manney, srinish aravind, ie malayalam

പ്രണയിച്ച് വിവാഹിതരായവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. വിവാഹശേഷവും ഇരുവരും പ്രണയിക്കുകയാണ്. പേളിയോടുളള തന്റെ സ്നേഹത്തെക്കുറിച്ച് വീണ്ടും പ്രകടിപ്പിച്ചിരിക്കുകയാണ് ശ്രീനിഷ്. തന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് പേളിയെന്നാണ് ശ്രീനിഷ് പറഞ്ഞിരിക്കുന്നത്.

”എന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് എന്റെ ഭാര്യ. എല്ലാ ദിവസവും എനിക്ക് കിട്ടുന്ന സമ്മാനങ്ങളിൽ ഒന്നാണ് അവളുടെ സ്നേഹം,” ഇതായിരുന്നു പേളിക്കൊപ്പമുളള​ചിത്രം പങ്കുവച്ച് ശ്രീനിഷ് കുറിച്ചത്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് പേളിയും ശ്രീനിഷും. ഇരുവരും തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. മകൾ നിലയുടെ മാമോദീസ ചടങ്ങിൽ നിന്നുളള ചിത്രങ്ങളും ഇരുവരും ഷെയർ ചെയ്തിരുന്നു.

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയ പേളി ഷോയുടെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. ബിഗ് ബോസ് വീട്ടിൽ വച്ചുള്ള പേളി- ശ്രീനിഷ് പ്രണയവും പിന്നീടുള്ള വിവാഹവുമൊക്കെ ഇരുവരെയും വാർത്തകളിലെ താരമാക്കി മാറ്റി. ആരാധകർ സ്നേഹത്തോടെ പേളിഷ് എന്നാണ് ഇവരെ വിളിക്കുന്നത്.

Read More: ക്യൂട്ട് ചിരിയുമായി നില; മാമോദീസ ചടങ്ങിലെ ചിത്രവുമായി പേളിയും ശ്രീനിഷും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sreenish aravind talking about his love with pearle manney

Next Story
വസന്തമല്ലികയും സുഷുവും കണ്ടുമുട്ടിയപ്പോൾhttps://www.instagram.com/p/CStJA-yJiXd/
The moderation of comments is automated and not cleared manually by malayalam.indianexpress.com