scorecardresearch

സാമി ഡാൻസിനു ചുവടുവെച്ച് ശ്രീലത നമ്പൂതിരി; വീഡിയോ

നടിമാരായ കൃഷ്ണപ്രഭയ്ക്കും ഉമാ നായർക്കുമൊപ്പം ചുവടുവെയ്ക്കുകയാണ് ശ്രീലത നമ്പൂതിരി

നടിമാരായ കൃഷ്ണപ്രഭയ്ക്കും ഉമാ നായർക്കുമൊപ്പം ചുവടുവെയ്ക്കുകയാണ് ശ്രീലത നമ്പൂതിരി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sami Sami Song, Sreelatha Namboothiri, Sami Sami dance video

അല്ലു അർജുൻ നായകനായ 'പുഷ്പ'യിലെ സാമി എന്ന ഗാനമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാം റീലുകളിലും സോഷ്യൽ മീഡിയയിലുമൊക്കെ വൈറലാവുന്നത്. സാമി പാട്ടിനൊപ്പം ചുവടുവെച്ച് നിരവധി പേരാണ് വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത്. ഇപ്പോഴിതാ, മുതിർന്ന നടി ശ്രീലത നമ്പൂതിരിയുടെ 'സാമി' വേർഷൻ ഡാൻസും ശ്രദ്ധ നേടുകയാണ്.

Advertisment

നടി കൃഷ്ണപ്രഭയാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 'കളിവീട്' സീരിയലിന്റെ ഷൂട്ടിനിടെ ഇടവേളയിൽ കൃഷ്ണപ്രഭയ്ക്കും ഉമാ നായർക്കുമൊപ്പം ചുവടുവെയ്ക്കുകയാണ് ശ്രീലത നമ്പൂതിരി.

നാടക രംഗത്തു നിന്നുമാണ് ശ്രീലത നമ്പൂതിരി സിനിമയിലേക്ക് എത്തുന്നത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കെപിഎസിയിൽ അംഗമായ ശ്രീലത പിന്നീട് തോപ്പിൽ ഭാസിയുടെ നാടകങ്ങളിലും ശ്രദ്ധ നേടി. 1967ൽ ഇറങ്ങിയ ഖദീജയായിരുന്നു ശ്രീലത നമ്പൂതിരിയുടെ ആദ്യ സിനിമ. തുടർന്ന് 200ൽ അധികം സിനിമകളിൽ അവർ അഭിനയിച്ചു. ആദ്യകാലത്ത് കൂടുതൽ ഹാസ്യവേഷങ്ങളാണ് അവർ അഭിനയിച്ചിരുന്നത്. അടൂർഭാസി - ശ്രീലത നമ്പൂതിരി ജോഡികൾ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായിരുന്നു. നല്ലൊരു ഗായിക കൂടിയായ ശ്രീലത നമ്പൂതിരി ഏതാണ്ട് മുപ്പതോളം സിനിമകളിൽ പാടിയിട്ടുണ്ട്.

വിവാഹത്തിനു ശേഷം അഭിനയരംഗത്തു നിന്ന് വിട്ടു നിന്ന ശ്രീലത നമ്പൂതിരി ഭർത്താവിന്റെ മരണത്തിനു ശേഷം പതാക എന്ന സിനിമയിലൂടെ വിണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവന്നു. സീരിയലുകളിലും സജീവമാണ് അവർ.

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: