ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സര്‍ക്കാരിന്റെ ജെസി ഡാനിയേല്‍ പുരസ്‌കാരം ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

മുതിര്‍ന്ന നടന്‍ മധുവാണ് പുരസ്‌കാര സമിതിയുടെ ചെയര്‍മാന്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, നിര്‍മ്മാതാവ് സിയാദ് കോക്കര്‍ എന്നിവരുമാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. കൊല്ലത്ത് വ്ച്ച് നടക്കുന്ന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ വച്ചായിരിക്കും പുരസ്‌കാരം നല്‍കുക.

തിരക്കഥാകൃത്ത്, ഗാനരചയിതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍ തുടങ്ങിയ നിലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ശ്രീകുമാരന്‍ തമ്പി അമ്പതു വര്‍ഷത്തോളമായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ്. 30 സിനിമകള്‍ ശ്രീകുമാരന്‍ തമ്പിയുടെ സംവിധാനത്തില്‍ പിറന്നപ്പോള്‍ 22 സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ