മുസ്ലിങ്ങള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ നസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്തെത്തിയത്: ശ്രീകുമാരന്‍ തമ്പി

ബിനീഷ് ബാസ്റ്റിന്‍-അനില്‍ രാധാകൃഷ്ണ മേനോന്‍ വിഷയം മലയാള സിനിമയില്‍ ചര്‍ച്ചയായിരിക്കെയാണ് ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം

കൊച്ചി: മലയാള സിനിമയില്‍ വര്‍ഗീയതയുണ്ടെന്നു പറഞ്ഞാല്‍ താന്‍ അതിനെ എതിര്‍ക്കുമെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ബിനീഷ് ബാസ്റ്റിന്‍-അനില്‍ രാധാകൃഷ്ണ മേനോന്‍ വിഷയം മലയാള സിനിമയില്‍ ചര്‍ച്ചയായിരിക്കെയാണ് ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം.

പേരിന്റെ കൂടെ മേനോൻ, പിള്ള, നായർ എന്നൊക്കെയുള്ളവർ വർഗീയവാദികൾ ആണെങ്കിൽ സത്യൻ, പ്രേംനസീർ, യേശുദാസ് മുതലായവർ മലയാളസിനിമയിൽ ഔന്നത്യത്തിൽ എത്തുമായിരുന്നില്ലെന്ന് ശ്രീകുമാരൻ തമ്പി ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. മുസ്ലിങ്ങൾ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയതെന്നും ക്രിസ്‌ത്യാനികൾ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാനഗന്ധർവനായാതെന്നും ശ്രീകുമാരൻ തമ്പി ചോദിച്ചു.

Read Also: ബിനീഷ് ബാസ്റ്റിൻ തൊണ്ടയിടറി പറഞ്ഞു; “ഞാൻ നാഷണൽ അവാർഡ് നേടിയിട്ടില്ല, ഇങ്ങനെയൊന്നും ആരോടും ചെയ്യരുത്”

ജാതിയും മതവുമല്ല, പ്രതിഭയും അർപ്പണബോധവുമാണ് പ്രധാനം. ഇതു രണ്ടുമില്ലാത്തവർ വേഷം കെട്ടിയതുകൊണ്ടോ നാടകം കളിച്ചതു കൊണ്ടോ ഒന്നും നേടാൻ പോകുന്നില്ല. മനുഷ്യനെ അറിയുക, മനുഷ്യത്വത്തിൽ വിശ്വസിക്കുക. സ്വന്തം കഴിവിൽ ഉത്തമ ബോധ്യമുണ്ടായിരിക്കുക. ചുളുവിൽ പ്രശസ്‌തി നേടാൻ ശ്രമിക്കുന്നവർക്ക് താൽക്കാലിക ലാഭം കിട്ടിയേക്കാം. ഉള്ളു പൊള്ളയാണെന്നറിയുമ്പോൾ ഇപ്പോൾ തലയിലേറ്റുന്നവർ തന്നെ താഴെയിട്ടു ചവിട്ടുമെന്നും ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടിരിക്കുന്നു.

പാലക്കാട് മെഡിക്കൽ കോളജിൽ വച്ചു നടൻ ബിനീഷ് ബാസ്റ്റിനു സംവിധായകൻ അനിൽ രാധാകൃഷ്‌ണ മേനോനിൽനിന്നു ജാതീയമായ അധിക്ഷേപം നേരിടേണ്ടി വന്നതായി നേരത്തെ വിമർശനമുയർന്നിരുന്നു. സിനിമാ മേഖലയിൽ ഇതു വലിയ ചർച്ചയായി. ഒടുവിൽ, ഫെഫ്‌ക ഇടപെട്ടതിനെത്തുടർന്നാണു ഇരുവരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചത്.

Read Also: അനിൽ രാധാകൃഷ്ണ മേനോന് ജാഗ്രതക്കുറവുണ്ടായി, പക്ഷെ നടപടിയില്ല: ഫെഫ്‌ക

ബിനീഷും അനിലുമായി ഫെഫ്‌ക ചർച്ച നടത്തിയിരുന്നു. ബി.ഉണ്ണികൃഷ്ണൻ, സിബി മലയിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംഭവത്തിൽ ജാതീയമായ ഘടകങ്ങളില്ലെന്നും അത് അതിവായനമാത്രമായിരുന്നെന്നുമാണു ഫെഫ്‌ക പ്രസിഡന്റും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണൻ ചർച്ചയ്ക്കുശേഷം പറഞ്ഞത്. തന്റെ സിനിമയിൽ അവസരം ചോദിച്ചു വന്ന നടനുമായി വേദി പങ്കിടാൻ താത്പര്യമില്ലെന്ന് പറഞ്ഞതായുള്ള ആരോപണം അനിൽ രാധാകൃഷ്ണൻ നിഷേധിച്ചുവെന്നും അതിനാൽ ആ വിഷയത്തിൽ പക്ഷം പിടിക്കാൻ ഫെഫ്‌ക താത്പര്യപ്പെടുന്നില്ലെന്നും ബി.ഉണ്ണികൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് അനിൽ​ രാധാകൃഷ്ണൻ നേരത്തേ മാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ഇനി മാപ്പ് പറയേണ്ട ആവശ്യമില്ലെന്നാണ് ബിനീഷിന്റെയും യൂണിയന്റെയും നിലപാടെന്നും ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. നിലവിൽ നടന്ന ചർച്ചയിലൂടെ അനിലും ബിനീഷും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചതായും ഉണ്ണികൃഷ്ണൻ പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sreekumaran thampi facebook post on malayalam film industry

Next Story
നീയാണെന്റെ ലൈഫ്‌ലൈൻ, സഹോദരിക്ക് പിറന്നാൾ ആശംസകളുമായി ജാൻവിJanhvi Kapoor, Khushi Kapoor, ജാൻവി കപൂർ, ഖുഷി കപൂർ, Sridevi, ശ്രീദേവി, Janhvi Kapoor photos, Khushi Kapoor
The moderation of comments is automated and not cleared manually by malayalam.indianexpress.com