നടിയും നർത്തകിയുമായ ശ്രീരഞ്ജിനി വിവാഹിതയായി. പെരുമ്പാവൂർ സ്വദേശിയായ രഞ്ജിത് പി രവീന്ദ്രനാണ് വരൻ. ‘പോരാട്ടം’,’അള്ള് രാമേന്ദ്രന്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ബിലഹരിയുടെ സഹോദരിയാണ് ശ്രീരഞ്ജിനി.

‘മൂക്കുത്തി’, ‘ദേവിക പ്ലസ് ടു ബയോളജി’ തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ശ്രീരഞ്ജിനിയുടെ സിനിമാ അരങ്ങേറ്റം ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തിലെ അശ്വതി ടീച്ചർ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

Read more: അഭിനയത്തേക്കാൾ ഇഷ്ടം പാട്ടിനോട്: ശ്രീരഞ്ജിനി പറയുന്നു

സംഗീത കുടുംബത്തിൽ നിന്നുമാണ് ശ്രീ രഞ്ജിനിയുടെ വരവ്. അച്ഛൻ ഉണ്ണിരാജ് സംഗീതജ്ഞനാണ്. അമ്മ രമാദേവിയും കലാരംഗത്ത് സജീവമാണ്. ‘തണ്ണീർമത്തൻ ദിനങ്ങളിൽ’ മാത്യു തോമസിന്റെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് രമാദേവിയായിരുന്നു. കാലടി യൂണിവേഴ്സിറ്റിയിൽ നിന്നും ഭരതനാട്യത്തിൽ ബിരുദം നേടിയ ശ്രീരഞ്ജിനി ഒരു സ്കൂളിൽ ഡാൻസ് ടീച്ചറായി ജോലി ചെയ്യുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook