/indian-express-malayalam/media/media_files/2026/01/19/sree-ayyappan-ott-2026-01-19-14-56-45.jpg)
Sree Ayyappan OTT
Sree Ayyappan OTT Release: വിഷ്ണു വെഞ്ഞാറമൂട് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'ശ്രീ അയ്യപ്പൻ.' അയ്യപ്പനെയും ശബരിമലയെയും പശ്ചാത്തലമാക്കി ഒരുക്കിയ സിനിമ ഇപ്പോൾ ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.
ഡോ. ശ്രീകുമാർ, ഷാജി പുനലാൽ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം പൂർണ്ണമായും ത്രില്ലർ മൂഡിലാണ് ഒരുക്കിയിരിക്കുന്നത്. റിയാസ് ഖാൻ, അനീഷ് രവി, സുധീർ സുകുമാരൻ, കോട്ടയം രമേഷ്, ദിനേശ് പണിക്കർ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ, കുടശ്ശനാട് കനകം, രതീഷ് ഗിന്നസ്, ബോളിവുഡ് താരം അൻസർ എന്നിവരാണ് ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നത്.
Also Read: ഹൃദയം നിറഞ്ഞ സന്തോഷത്തോടെ കുഞ്ഞുമാലാഖയെ പരിചയപ്പെടുത്തുന്നു; രാജ്കുമാർ റാവു
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് കിഷോർ, വിഷ്ണു വെഞ്ഞാറമൂട് എന്നിവരാണ്. സംഗീതം ഒരുക്കിയത് ജീവൻ സോമൻ ആണ്. വരികൾ ഡോ. സുകേഷും പശ്ചാത്തല സംഗീതം ഷെറിയും നിർവഹിച്ചിരിക്കുന്നു. ശബരിമല, മുംബൈ, രാജസ്ഥാൻ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.
Also Read: സാറ അർജുൻ്റെ ഏറ്റവും പുതിയ ചിത്രം 'യൂഫോറിയ'; ട്രെയിലർ പുറത്ത്
Sree Ayyappan OTT: ശ്രീ അയ്യപ്പൻ ഒടിടി
മനോരമ മാക്സിലൂടെയാണ് ശ്രീ അയ്യപ്പൻ ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
Read More: അനശ്വര രാജന്റെ ചാമ്പ്യൻ ഒടിടിയിലേക്ക്; ചിത്രം എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us