എസ് പി ബി എന്ന മൂന്നക്ഷരത്തിനു പിറകിൽ പാട്ടിന്റെ പാലാഴി തീർത്ത എസ് പി ബാലസുബ്രഹ്മണ്യമെന്ന അനശ്വരഗായകന്റെ വിയോഗത്തിന്റെ നടുക്കത്തിലാണ് സിനിമാലോകം. അദ്ദേഹത്തെ കുറിച്ചുള്ള ഓർമകളും പഴയകാല വീഡിയോകളുമെല്ലാം നിറയുകയാണ് സോഷ്യൽ മീഡിയയിൽ.

Read more: ഇദയംവരൈ നനൈകിറതേ…. എസ്‌പിബി ഇനി ഓർമ

പ്രശസ്ത സംഗീതസംവിധായകനും ഗായകനും ഗാനരചയിതാവും സിനിമാസംവിധായകനും നടനും എഴുത്തുകാരനുമൊക്കെയായ ഗംഗൈ അമരനുമായി ലോക്ക്ഡൗൺ കാലത്ത് സൗഹൃദം പങ്കിടുന്ന എസ് പി ബിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ വീഡിയോയിൽ നിന്നും മനസ്സിലാക്കാം.

“250 രൂപ വാങ്ങി പാടിയിരുന്ന കല്യാണക്കച്ചേരികള്‍ ഓര്‍മ്മയുണ്ടോ നിനക്ക്? ” എന്ന ചോദ്യത്തോടെ ഗംഗൈ അമരനെ പഴയകാല ഓർമകളിലേക്ക് കൂട്ടി കൊണ്ടു പോവുകയാണ് എസ് പി ബി. അന്ന് തനിക്ക് 15 രൂപയായിരുന്നു കിട്ടിയിരുന്നതെന്നും ബാക്കി എല്ലാവർക്കും 10 രൂപ വെച്ചെന്നും എസ് പി ബി ഓർക്കുന്നു.

ജപ്പാന്‍ തമിഴ് സംഘം നടത്തിയ ഒരു ഓണ്‍ലൈന്‍ പരിപാടിയിലാണ് എസ് പി ബി യും ഗംഗൈ അമരനും സംവദിച്ചത്. എസ് പി ബി യുടെ മകന്‍ ചരന്‍, ഗംഗൈ അമരന്റെ മക്കള്‍ വെങ്കട്ട് പ്രഭു, പ്രേംജി എന്നിവരെയും വീഡിയോയിൽ കാണാം.

Read more: ഞാൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞതല്ലേ, നീ കേട്ടില്ല; ബാലുവിന്റെ വേർപാടിൽ വാക്കുകളിടറി രാജ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook