SP Balasubrahmanyam is extremely critical: ചെന്നൈ: ഗായകനും നടനുമായ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ എം ജി എം ആശുപത്രിയില്‍ എത്തി കമലഹാസന്. ഓഗസ്റ്റ് അഞ്ചിന് പ്രവേശിപ്പിച്ച എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വളരെ മോശമയതായും അദ്ദേഹം ഇസിഎംഒയിലും ജീവന് നിലനിര്‍ത്താനുള്ള മറ്റു നടപടികളിലും തുടരുകയാണ് എന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്ന എംജിഎം ഹെല്‍ത്ത് കെയര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യന്‍ സംഗീത ലോകം മുഴുവന്‍ പ്രിയ ഗായകന്റെ തിരിച്ചു വരവിനായുള്ള പ്രാര്‍ത്ഥനകളിലാണ്.
“അദ്ദേഹം നന്നായിരിക്കുന്നു എന്ന് പറയാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനായി ഡോക്ടര്‍മാര്‍ ശ്രമിക്കുന്നു,” ആശുപത്രി വിട്ടിറിങ്ങിയ കമല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഓഗസ്റ്റ് ആദ്യ വാരം കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് എസ്പിബിയുടെ ആരോഗ്യനില വഷളായവുകയായിരുന്നു. തുടര്‍ന്ന് എംജിഎം ഹെല്‍ത്ത് കെയറിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയത്.
സെപ്തംബർ ഏഴിന് അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയ അദ്ദേഹത്തിന്റെ ആരോഗ്യനില സ്ഥിരമായ പുരോഗതി കൈവരിച്ചുവെന്ന് മകന് എസ്പി ചരണ്‍ പറഞ്ഞിരുന്നു. എത്രയും വേഗം ആശുപത്രി വിട്ടുപോകാന്‍ അച്ഛന് ആഗ്രഹിക്കുന്നുവെന്നും ചരണ്‍ വീഡിയോയില്‍ പറഞ്ഞു.
Read More: SP Balasubrahmanyam is extremely critical: Hospital