SP Balasubrahmanyam Health Update: ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലുള്ള‌ വിഖ്യാത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം വെന്റിലേറ്ററിൽ തുടരുന്നു എന്ന് ചെന്നൈ എം ജി എം ഹെല്‍ത്ത്‌കെയര്‍ ആശുപത്രി അറിയിച്ചു. അദ്ദേഹത്തിനു extracorporeal membrane oxygenation നല്‍കി വരുന്നു എന്നും ഇന്ന് വൈകിട്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ എം ജി എം ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ്‌ ഡയറക്ടര്‍ ഡോ. അനുരാധാ ഭാസ്കരന്‍ അറിയിച്ചു. ആരോഗ്യവിദഗ്ദര്‍ അദ്ദേഹത്തിനെ മോണിട്ടര്‍ ചെയ്യുന്നുണ്ട് എന്നും ഇപ്പോള്‍ വൈറ്റല്‍ പാരാമീറ്റെര്‍സ് തൃപ്തികരമാണ് എന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

 

ഇപ്പോഴും വെന്റിലേറ്ററിൽ തുടരുന്ന അച്ഛന്റെ ആരോഗ്യനില സ്റ്റേബിള്‍ ആയി തുടരുന്നതായി മകൻ എസ് പി ബി ചരൺ ഇന്ന് രാവിലെ അറിയിച്ചിരുന്നു

‘സ്ഥിതി ഇന്നലത്തേതിന് സമാനമാണ്. വെന്റിലേറ്ററിൽ നിന്നും മാറ്റി എന്ന രീതിയിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. അത് സത്യമല്ല, എത്രയും പെട്ടെന്ന് ആ ദിവസം വരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എംജിഎം ആശുപത്രിയിൽ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം,’ വീഡിയോയിൽ ചരൺ പറഞ്ഞു.

 

View this post on Instagram

 

#spb health update 18/8/2020

A post shared by S. P. Charan/Producer/Director (@spbcharan) on

മികച്ച പരിചരണമാണ് അച്ഛന് ആശുപത്രിയിൽ ലഭിക്കുന്നതെന്നും ചരൺ വ്യക്തമാക്കി. ‘പ്രാർത്ഥനകൾ തുടരുക. നിങ്ങളുടെ എല്ലാ സ്നേഹത്തിനും കരുതലിനും ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ നന്ദി പറയുന്നു.’

കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഈ മാസം ആദ്യം ചെന്നൈ എം‌ജി‌എം ഹെൽത്ത് കെയറിൽ പ്രവേശിപ്പിച്ച എസ്പി ബാലസുബ്രഹ്മണ്യത്തെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ഓഗസ്റ്റ് 13 ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

Read in English: SP Charan on SPB’s health: He continues to be on the ventilator

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook