SP Balasubrahmanyam Health Update: ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലുള്ള‌ വിഖ്യാത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്. തന്റെ പിതാവ് ചികിത്സയോടും ഡോക്ടർമാരോടും പ്രതികരിക്കാൻ തുടങ്ങിയതായി എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ മകൻ എസ്‌പിബി ചരൺ പറഞ്ഞു. അദ്ദേഹം ബോധരഹിതമായ അവസ്ഥയിൽ നിന്ന് 90 ശതമാനവും പുറത്തു കടന്നതായും ചരൺ വീഡിയോ സന്ദേശത്തിൽ അറിയിച്ചു.

തങ്ങളെ പിന്തുണയ്കുന്ന എല്ലാവർക്കും നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു.മലയാളികളടക്കമുള്ള മറ്റു ഭാഷക്കാരായാ ആരാധകർ തന്റെ പിതാവിനുള്ളതിനാലാണ് താൻ സന്ദേശങ്ങൾ തമിഴിന് പകരം ഇംഗ്ലീഷിൽ പറയുന്നതെന്നും ചരൺ പറഞ്ഞു.

 

അതേസമയം കഴിഞ്ഞ ദിവസം ഐസിയുവിൽ കയറി അച്ഛനെ കണ്ടെന്നും അദ്ദേഹം തന്നെ തിരിച്ചറിഞ്ഞെന്നും ചരൺ മറ്റൊരു വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.
“അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണ്. തിരിച്ചുവരവിന്റെ പാതയിലാണ് അദ്ദേഹമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കഴിഞ്ഞ ദിവസം ഞാൻ അച്ഛനെ കണ്ടു. രണ്ടു ആഴ്ചകൾക്കു ശേഷമായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ച. കാണുമ്പോൾ അദ്ദേഹം ഉണർന്നിരിക്കുകയായിരുന്നു, എന്നെ കണ്ടു തിരിച്ചറിഞ്ഞു. ഞാൻ അദ്ദേഹത്തോട് സംസാരിച്ചു, എല്ലാവരും അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്ന കാര്യം അറിയിച്ചു. ആംഗ്യഭാഷ്യയിലൂടെ അദ്ദേഹവും വിശേഷങ്ങൾ തിരക്കി, ഞാൻ സുഖമായിരിക്കുന്നുവോ, അമ്മ സുഖമായിരിക്കുന്നോ എന്നൊക്കെ അന്വേഷിച്ചു. മ്യൂസിക് കേൾക്കുമ്പോഴും അദ്ദേഹം പ്രതികരിക്കുന്നുണ്ട്. എല്ലാവരും അദ്ദേഹത്തിനു വേണ്ടിയുള്ള പ്രാർത്ഥനകൾ തുടരണം,” എസ് പി ചരൺ വീഡിയോയിലൂടെ അഭ്യർത്ഥിച്ചു.

മികച്ച പരിചരണമാണ് അച്ഛന് ആശുപത്രിയിൽ ലഭിക്കുന്നതെന്നും ചരൺ വ്യക്തമാക്കി. ‘പ്രാർത്ഥനകൾ തുടരുക. നിങ്ങളുടെ എല്ലാ സ്നേഹത്തിനും കരുതലിനും ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ നന്ദി പറയുന്നു.’

കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഈ മാസം ആദ്യം ചെന്നൈ എം‌ജി‌എം ഹെൽത്ത് കെയറിൽ പ്രവേശിപ്പിച്ച എസ്പി ബാലസുബ്രഹ്മണ്യത്തെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ഓഗസ്റ്റ് 13 ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

Read in English: SP Charan on SPB’s health: He continues to be on the ventilator

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook