SPB Health Updates: ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തില്ലെന്ന് ആശുപത്രി വൃത്തങ്ങൾ

ശസ്ത്രക്രിയയ്ക്കായി എസ് പി ബിയുടെ കുടുംബം തമിഴ്‌നാട് ആരോഗ്യവകുപ്പിനു കീഴിലെ അവയവമാറ്റ ശസ്ത്രക്രിയാ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു

S P Balasubrahmanyam, spb, balasubramaniam, sp balasubramaniam, spb health, balasubrahmanyam, spb recovery, sp charan twitter, sp balu latest news, spb health condition today, spb news, sp balu, spb latest

SPB Health Updates: ചെന്നൈ: കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് ശ്വാസകോശം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയേക്കും എന്ന രീതിയിലുള്ള വാർത്തകളാണ് രണ്ടു ദിവസമായി പ്രചരിക്കുന്നത്. എന്നാൽ എസ് ബി പിയ്ക്ക് ശ്വാസകോശം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നില്ലെന്നും അതുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാനരഹിതവുമാണെന്ന് വ്യക്തമാക്കുകയാണ് ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രി.

സെപ്റ്റംബർ ഏഴിന് എസ് പി ബിയുടെ കോവിഡ് പരിശോധനഫലം നെഗറ്റീവ് ആയതിന്റെ സന്തോഷത്തിലാണ് കുടുംബം. എന്നിരുന്നാലും അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റാറായിട്ടില്ല. അതിനിടെയാണ് കോവിഡ് എസ് പിബിയുടെ ശ്വാസകോശത്തെ സാരമായി ബാധിച്ചുവെന്നും ആരോഗ്യം പൂർവ്വസ്ഥിതിയിൽ ആവാൻ ശ്വാസകോശം മാറ്റിവെയ്ക്കാതെ കഴിയില്ലെന്നുമുള്ള വാർത്തകൾ പ്രചരിച്ചത്. ശസ്ത്രക്രിയയ്ക്കായി എസ് പി ബിയുടെ കുടുംബം തമിഴ്‌നാട് ആരോഗ്യവകുപ്പിനു കീഴിലെ അവയവമാറ്റ ശസ്ത്രക്രിയാ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആശുപത്രി വൃത്തങ്ങൾ ഇപ്പോൾ.

കോവിഡ് മുക്തനായെങ്കിലും ശ്വസന സംബന്ധമായ ​പ്രശ്നങ്ങൾ ഇപ്പോഴും അലട്ടുന്നതിനാൽ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിട്ടില്ലെന്ന് മകൻ എസ് പി ചരൺ വ്യക്തമാക്കി. ബോധം പൂർണമായും തിരിച്ചുകിട്ടിയെന്നും അച്ഛനമ്മമാരുടെ വിവാഹവാർഷികം തങ്ങൾ ആശുപത്രിയിൽ ആഘോഷിച്ചുവെന്നും അച്ഛൻ
ഐ പാ‍ഡിൽ ക്രിക്കറ്റും ടെന്നീസും കാണാൻ തുടങ്ങിയെന്നും ചരൺ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

Read more: ‘അച്ഛന് നെഗറ്റീവ് ഫലം ലഭിച്ചു, പക്ഷേ വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്’: എസ്‌‌‌‌പിബിയുടെ മകൻ‌‌‍‍‌‍‌

ചെന്നൈ അരുമ്പാക്കത്തെ എം.ജി.എം. ഹെൽത്ത് കെയർ ആശുപത്രിയിലാണ് എസ് പി ബി ചികിത്സയിലുള്ളത്. ആഗസ്റ്റ് അഞ്ചിനാണ് എസ് പി ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. പിന്നീട് ആരോഗ്യനില മോശമാവുകയും തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റുകയുമായിരുന്നു.

രജനീകാന്ത്, ഇളയരാജ, കമൽ ഹാസൻ, സത്യരാജ് തുടങ്ങി രാജ്യത്തുടനീളമുള്ള നിരവധി താരങ്ങളും ഗായകരും സെലിബ്രിറ്റികളും എസ് പി ബി വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർത്ഥന സംഘടിപ്പിച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sp balasubrahmanyam is not undergoing lung transplant mgm healthcare hospital

Next Story
റിയ ചക്രബർത്തിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് താരങ്ങൾRhea Chakraborty solidarity
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express